പകുതി പൂക്കുന്ന പാരിജാതങ്ങൾ 5 [സ്പൾബർ]

Posted by

കരഞ്ഞ് കൊണ്ട് സുരേഷ് പറഞ്ഞു. അവൻ നിരപരാധിയാണെന്ന് സണ്ണിക്ക് മനസിലായി..

“ഇതിന് മുൻപ് നീയിവിടെ വന്നിട്ടുണ്ടോ..,.?””

“ഉം… പലവട്ടം വന്നിട്ടുണ്ട്.. ഇവിടുത്തെ സാധനങ്ങളൊക്കെ വിൽക്കാൻ കൊണ്ടുപോകുന്നത് എന്റെ വണ്ടിയിലാ.. പക്ഷേ, രാത്രി വരുന്നത് ആദ്യമായിട്ടാ…”

ചന്ദ്രൻ ഇവനെ പെടുത്തിയതാണെന്ന് അവർക്ക് മനസിലായി..

“ശരി നീയാ വണ്ടിയിൽ കയറ്റിയതൊക്കെ ഈ വരാന്തയിലേക്ക് ഇറക്കി വെക്ക്… “

സുരേഷ് നിമിഷങ്ങൾക്കകം വണ്ടി കാലിയാക്കി..

“ഈ തോട്ടവുമായി ഇപ്പോ ചന്ദ്രന് യാതൊരു ബന്ധവുമില്ല.. ഇനി ചന്ദ്രൻ ട്രിപ്പ് വിളിക്കുമ്പോ ഒന്ന് സൂക്ഷിച്ചോ… ഏതായാലും ഇപ്പോ നീ പൊയ്ക്കോ… പിന്നെ, ഇവിടെ നടന്നത് പുറത്താരോടും പറയണ്ട… “

സുരേഷ് ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തോടെ വണ്ടിയെടുത്ത് ഓടിച്ച് പോയി.

“അവനെ പുറത്തിറക്ക്… “

മാർട്ടിൻ വാതിൽ തുറന്നു.. ചന്ദ്രൻ വാതിലിനടുത്തേക്ക് പോലും വന്നില്ല.. മാർട്ടിൻ അകത്തേക്ക് കയറി.. ചന്ദ്രനെ പിടിച്ച് വലിച്ച് പുറത്തിറക്കി.. ചന്ദ്രന് പ്രതിരോധം നഷ്ടപ്പെട്ടിരുന്നു.. പിടിക്കപ്പെട്ടു എന്നവന് ഉറപ്പായി.. അവൻ കുറ്റവാളിയെപോലെ തലയും താഴ്ത്തി നിന്നു..

മുഖത്തേറ്റ ശക്തമായ അടിയിൽ ചന്ദ്രനൊന്ന് വേച്ചു.. വിശ്വസിക്കാനാവാതെ അവൻ തലയുയർത്തി നോക്കി.. വീണ്ടും അതേ ശക്തിയിൽ ഒന്നുകൂടി കിട്ടി..

മിയയാണ് തന്റെ മുഖത്തടിച്ചത് എന്നവന് വിശ്വസിക്കാനായില്ല..

“നിന്നെ അങ്കിളേന്ന് വിളിച്ചതല്ലേടാ പട്ടീ ഞാൻ… എന്റെ ഡാഡിയെപ്പോലെത്തന്നെയല്ലേടാ നിന്നെയും ഞാൻ കണ്ടത്… ആ എന്നെപ്പറ്റി എന്തൊക്കെയാടാ നാറീ നീ ഇച്ചായനോട് പറഞ്ഞത്… അന്നേ ഞാൻ നിനക്കിത് തരാനിരുന്നതാ…”

Leave a Reply

Your email address will not be published. Required fields are marked *