“”എനിക്കതാ ഇഷ്ടം.. നല്ല ഭംഗിയല്ലേ?””
“”ആ കുഴപ്പമില്ല.””
“”പിന്നെ വേറെന്താ ഇടാ.. “”
“”എന്തെങ്കിലും ഇട്ടോ.. ഇടാണ്ട് നിക്കണ്ട “”
“”അയ്യേ.. “”
“”Mm ന്നാ ശരി ഞാൻ പിന്നെ വരാ.. ഇവരുടെ കൂടെ കുറച്ചുനേരം ഇരിക്കട്ടെ “”
“”Mm ശരി bye “”
“”Bye “”
അവളോട് സംസാരിച്ചിരിക്കുമ്പോൾ സമയം പോകുന്നതേ അറിയില്ല. എന്ത് കൊണ്ടു അവൾക്ക് ഇത്രേം നാൾ പ്രേമമൊന്നുമില്ലായിരുന്നു എന്ന് ഞാൻ കുറെ ആലോചിച്ചതാണ്. അത്രെയും സുന്ദരിയാണവൾ. ഏത് പെൺക്കൂട്ടത്തിലും അവളെ മാത്രം ആളുകൾ ശ്രദ്ധിക്കും. മിടുക്കി..
വയലിനോട് ചേർന്ന മണ്പാതകളെ താണ്ടി ഞാൻ വീട്ടിലെത്തി. ട്രൈനിങ്ങിൽ ആയിരുന്നപ്പോൾ രാവിലെ 6 മണിക്ക് എണീക്കണം യോഗ ചെയ്യാൻ.. എന്നിട്ടേ ക്ലാസ്സ് ആരംഭിക്കൂ.. അതിന്റെ ക്ഷീണം മാറ്റണം. ചെന്നപാടെ ചെക്കനെ പോർച്ചിൽ കിടത്തി ചാവി ആണിയിൽ തൂക്കി.. തൊട്ടടുത്തു തൂക്കിയിട്ട എന്റെ കോളേജ് കാലത്തെ 40 പേരടങ്ങുന്ന ക്ലാസ്സ് ഫോട്ടോ.. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ Gem!! വെറുതെ അതിലേക്കു നോക്കി നിന്നു. എന്തൊരു തിളക്കമാർന്ന ദിനങ്ങൾ. മാസ്മരിക പ്രകടനത്തിലൂടെ കോളേജിലെ രാഷ്ട്രീയ ചരിത്രത്തിൽ അതുവരെ കിട്ടിയിട്ടില്ലാത്ത വോട്ടുകളുമായി വെന്നികൊടി പാറിച്ച കാലം. എല്ലാവരുമായി നല്ല കൂട്ടായിരുന്നു. ഇപ്പോഴും ഉണ്ട്… ഒരാളൊഴിച്… മുന്നിൽ കണ്ണാടി പോലെ തിളങ്ങുന്ന ഫോട്ടോയിൽ ഞാൻ ആ മുഖം കണ്ടു.. സിത്താര!!. എന്റെ ജീവിതത്തിലെ നിമിഷങ്ങളിൽ ഇനിയൊരിക്കലും കാണരുതെന്നു ഉറപ്പിച്ച ഒരേയൊരു വ്യക്തി. ആലോചിക്കുമ്പോൾ തന്നെ തലവേദന തുടങ്ങി. അവളെ മാത്രം മാറ്റാൻ പറ്റുമെങ്കിൽ ആ ഫോട്ടോയിൽ നിന്നും അവളെ നീക്കം ചെയ്തേനെ..കാല് നീട്ടി നീണ്ട ഉറക്കത്തിനുള്ള തയ്യാറെടുപ്പു നടത്തി. ആരും കാണാ സ്വപ്നങ്ങളെ പുൽകിയുറങ്ങി.