എല്ലാവരും പരസ്പരം യാത്ര പറഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ ജസ്റ്റ് ഒന്ന് പുഞ്ചിരിച്ചു പരസ്പരം നോക്കി തലയാട്ടി.. പോവുന്നു പിന്നെ കാണാം എന്നുള്ള ചെറിയ വാക്കുകൾ പോലും പറയാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. വീണ്ടും ഇങ്ങനെയുള്ള ദിവസങ്ങൾ വന്നെങ്കിൽ..
ദിവസങ്ങൾക്കു ശേഷം വീട്ടിൽ ചെന്നു കയറുന്ന സന്തോഷം വേറെയുണ്ടെനിക്ക്. ബസ് നിർത്തി 100 മീറ്റർ മാത്രമുള്ള വീട്ടിലേക്കു നടന്നു ചെല്ലുമ്പോൾ എനിക്ക് കിട്ടിയ സ്വീകരണം വലുതായിരുന്നു. ഒറ്റമോനായ പറമ്പിൽ അസീസിന്റെയും ആസിയയുടെയും മകനെ അവർ പൊന്നുപോലെയാണ് നോക്കുന്നത്. അത് കൊണ്ടു തന്നെയാണ് ഒരു ജോലി ലഭിക്കാൻ ഇത്രെയും താമസിച്ചത്. കയറി ചെല്ലുമ്പോൾ മുറ്റത്തേക്കിറങ്ങി വന്ന ഉമ്മ എന്നെ കെട്ടിപിടിച്ചു സ്വീകരിച്ചു. ഉപ്പാക്ക് ഒരു സലാം പറഞ്ഞുകൊണ്ട് പോർച്ചിൽ നിർത്തിയിട്ട എന്റെ ബൈക്കിൽ ഞാനൊന്നു കയ്യോടിച്ചു. 1986 മോഡൽ ബുള്ളെറ്റ്!!. ഇപ്പോഴും കണ്ടാൽ പുതിയതാണെന്നെ പറയൂ. അങ്ങനെയാണ് ഞാനവനെ കൊണ്ടു നടക്കുന്നത്..
അകത്തു ചെന്നു വസ്ത്രം മാറിയ ശേഷം കഴിക്കാനിരുന്നു. ഉമ്മാന്റെ കൈകൊണ്ടു ഉണ്ടാക്കിയ നല്ല നാടൻ സാമ്പാറും പൊരിച്ച കഷ്ണമീനും.. കണ്ടപ്പോഴേ വായിൽ വെള്ളമൂറി.. മതി നിർത്തിക്കോ.. എന്ന് സ്വന്തം വയറു പറഞ്ഞപ്പോൾ മാത്രമാണ് നിർത്തിയത്.. പിന്നെ കിടക്കാനൊന്നും നിന്നില്ല.. ഹാളിലെ ആണിയിൽ തൂക്കിയിട്ട ബുള്ളറ്റിന്റെ ചാവിയെടുത്തു.. ഒറ്റയടിക്ക് സ്റ്റാർട്ട് ആയി.. ഇടതുകാലിലെ ഗിയർ മാറ്റിയ ശേഷം ഉമ്മയോട് സലാം പറഞ്ഞു നേരെ നാട്ടിലെ ക്ലബ്ബിലേക്ക്..