അവസാന ദിനമായ ഇന്ന് വീട്ടിലേക്കു തിരിക്കുന്ന സന്തോഷത്തിലാണ് എല്ലാവരും. എങ്കിലും ഒരു മാസം ഒരുമിച്ചു കളിച്ചും പഠിച്ചും തീർത്ത മുഹൂർത്തങ്ങൾ മിസ്സ് ചെയ്യുന്നതിലെ വിഷമം എല്ലാവർക്കും ഉണ്ട്.. 18 പുരുഷൻമാരും 12 സ്ത്രീകളും അടക്കം 30 പേരുടെ ട്രെയിനിങ് ആയിരുന്നു.. ഇന്നത്തെ അവസാന പരീക്ഷയും കഴിഞ്ഞ് ഞങ്ങൾക്ക് വണ്ടി കയറണം.. എല്ലാവരുമായും നല്ല സ്നേഹത്തിൽ തന്നെ കഴിഞ്ഞു കഴിഞ്ഞ 29 ദിവസവും..
“”ഫാസിലെ…””
“”Mm”” ടേബിളിലെ പൂക്കൾ ശരിയാക്കുന്നതിനിടയിൽ പുറകിൽ നിന്നുള്ള വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി.. പൂജ!! ഞങ്ങളോരെ പ്രണയമാണ്.. പിറന്ന ദിവസം വരെ കറക്റ്റ്.. കഴിഞ്ഞ ദിവസങ്ങളിലൊക്കെ എന്നോട് നല്ല കൂട്ടായിരുന്നു അവൾ. ഞാനും അവളോട് അങ്ങനെ തന്നെയാണ്. കാണാൻ ഒരു സുന്ദരി. എപ്പോഴും ഒരു കറുത്ത പൊട്ടിട്ടാണ് അവൾ നടക്കുന്നത്. എപ്പോഴും ചുരിദാർ ധരിക്കും.. മുടി പിന്നിലേക്ക് വലിച്ചു കെട്ടും..
“”ആരിത് മാമിതയോ “” എന്റെ പണിയിൽ മുഴുകി കൊണ്ടു ഞാൻ അവളോട് ചോദിച്ചു.
“”നീ കളിയാക്കൊന്നും വേണ്ട.. “”
“”ഞാൻ കാര്യം പറഞ്ഞതാ. നിങ്ങളെ ഇരട്ട പെറ്റതാണെന്നെ പറയൂ.. എന്തൊരു സാമ്യം “”
“”Ok സമ്മതിച്ചു. അല്ല ഇന്നെന്താ മുണ്ടുടുത്തു?””
“”അതെന്താ ഞാൻ സാധാരണ മുണ്ടില്ലാതെയാണോ വരാറ്.””
“”ഓഹ് ഈ ചെറുക്കൻ.. അതല്ലെടാ എന്നും പാന്റെല്ലേ.. ഇന്നെന്താ ഇങ്ങനെ “”
“”ഓഹ് അതാണോ.. Last ഡേ അല്ലെ.. “”
“”Mm സൂപ്പർ ആയിട്ടുണ്ട്.. നിനക്കിതു സ്ഥിരമാക്കികൂടെ “”
“”പാലക്കാട്ടേക്ക് ഒരു ബസ് ഇപ്പോൾ പോണുണ്ട്. കേറ്റി വിടണോ?””