നീണ്ട ഉറക്കത്തിനു ശേഷം ….. 21 ആം ദിവസം. ഇന്നാണ് എനിക്കും പൂജക്കും കമ്പനിയിൽ നിന്നിറങ്ങേണ്ട സുദിനം. എല്ലാം അതിന്റെതായ രീതിയിൽ തന്നെ നടന്നു. എന്നെ ഞാനാക്കിയ എന്റെ പ്രിയപ്പെട്ട ഓഫീസിൽ നിന്നും ഞാനിറങ്ങി. ചെറിയൊരു സങ്കടം ഉള്ളിലുണ്ട്. മൈൻഡ് ചെയ്തില്ല.
കൊച്ചിയിൽ –
ഇന്നാണ് ജോയിൻ ചെയ്യേണ്ട ദിവസം. പൂജയെ കാത്തിരിക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ അവൾ വന്നു. കൈ നിറയെ ബാഗുകൾ. നീല ചുരിദാറണിഞ്ഞു സുന്ദരിയായിട്ടുണ്ട്. കുറെ ദിവസത്തിന് ശേഷം അവളെ കണ്ടപ്പോൾ സന്തോഷത്തോടെ ഞാൻ ആശ്വസിച്ചു.
“”എന്താണ് മോളെ ഇന്ന് ജോയിൻ ചെയ്യേണ്ട ദിവസമല്ലേ. നേരത്തെ വന്നൂടെ “” വന്നയുടനെ ഞാനവളോട് പറഞ്ഞു.
പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അവളെന്നെ വാരിപ്പുണർന്നു.
“” എത്ര ദിവസായി നിന്നെ കണ്ടിട്ട്. എന്നെ ആ ഓഫീസിൽ നിന്നിറക്കിയതിന് നിന്നോടുള്ള നന്ദി ഇങ്ങനെ തരണമെന്നാണ് ഞാൻ കരുതിയത് “”
“”ഓഹോ നന്ദിയൊന്നും വേണ്ട ഇപ്പോൾ നമുക്ക് ജോയിൻ ചെയ്യണം അതാണ് പ്രധാനം “”
അത് പറഞ്ഞപ്പോൾ അവളൊന്നു മാറിനിന്നു. അവളുടെ ബാഗുകൾ ഞങ്ങൾ രണ്ടുപേരും എടുത്തു നടന്നു. വലിയ ബിസിനസ് മാളിന്റെ കീഴിൽ സെക്യൂരിറ്റിയെ ബാഗുകൾ എൽപ്പിച്ചു. ആവിശ്യമുള്ള ഫൈലുകൾ എടുത്തു ഓഫീസിലേക്കോടി.
മുന്നിലെ ഗ്ലാസ് ഡോർ തുറന്നു അകത്തേക്ക് കയറി. മാനേജർ ഒരു സ്ത്രീയാണ്. മുന്നിൽ ആരോ ഉണ്ട് മുഖം വ്യക്തമാകുന്നില്ല. ഞങ്ങൾ ക്യാബിനു പുറത്തു വെയിറ്റ് ചെയ്ത്. അൽപ്പ നേരം കഴിഞ്ഞു ആ റൂമിലുണ്ടായിരുന്ന ഒരാൾ പുറത്തേക്കു പോയി. തലയുയർത്തി അകത്തേക്ക് കയറാനായി തുനിഞ്ഞ ഞാൻ ഞെട്ടി!!