“”സർ, ഞാൻ ഫാസിലാണ്. 7 മാസങ്ങൾക്കു മുൻപ് നമ്മൾ മൂന്നാറിലെ ഒരു തണുപ്പിൽ പരിചയപെട്ടിരുന്നു.””
“” ആ.. മനസ്സിലായി… എന്തുണ്ട് വിശേഷം.. “”
“”സാറിനെ ഒന്ന് കാണാൻ പറ്റുമോ?””
“”എനിക്ക് മനസ്സിലായി.. ഒരു കാര്യം ചെയ്യൂ.. വരുമ്പോൾ cv കയ്യിലെടുത്തോളൂ..””
“”എവിടെയാണ് വരേണ്ടതെന്നു പറഞ്ഞാൽ “”
“”ഞാനിപ്പോൾ മുംബൈയിൽ ആണ്. നാളെ പുലർച്ചെ കൊച്ചിയിൽ എത്തും.. “”
“”Ok sir thankyou””
മറുത്തൊന്നും പറയാതെ പുള്ളി ഫോൺ കട്ട് ചെയ്തു. പൂജയോട് പറയണമെന്നുണ്ട്. പക്ഷെ പിന്നീടെന്തെങ്കിലും മിസ്റ്റേക്ക് സംഭവിച്ചാൽ… വേണ്ട പറയണ്ട.. ആദ്യം സാറിനെ കണ്ടു സംസാരിച്ചു നോക്കാം.
പിറ്റേന്ന് രാവിലെ 10 മണി. ഓഫീസിൽ നിന്ന് ലീവ് എടുക്കേണ്ടി വന്നു. ആഡംമ്പര ഫ്ലാറ്റിനു മുമ്പിൽ സെക്യൂരിറ്റിയുമായി കത്തിയടിക്കുകയാണ് ഞാൻ. സർ മുകളിലെ ഫ്ലാറ്റിൽ ഉണ്ട്. But അവിടെനിന്നും റിപ്ലൈ വന്നാൽ മാത്രമേ അകത്തേക്ക് കയറ്റി വിടൂ.. 20 മിനിറ്റോളം ഞാൻ വെയിറ്റ് ചെയ്തു. അപ്പോഴേക്കും സാറിന്റെ റിപ്ലൈ വന്നു. സന്തോഷത്തോടെ ഒരു ഇന്റർവ്യു അറ്റൻഡ് ചെയ്യാൻ പോകുന്നത് പോലെ ഞാൻ നടന്നു.
ഏഴമത്തെ ഫ്ലോറിൽ 714 ആം റൂമിന്റെ കാളിങ് ബെൽ ഞാൻ മുഴക്കി.
“”Yes വന്നോളൂ “” അകത്തു നിന്നും സാറിന്റെ പരിമിതമായ ശബ്ദം. ഷൂ കാലുകൊണ്ട് ഊരി ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറി. ഒരു വലിയ ഹാളിൽ സെറ്റിയിൽ ചാരിയിരിക്കുകയാണ് അദ്ദേഹം. എന്നെ കണ്ടതും അദ്ദേഹം ചിരിച്ചു.
“”ഗുഡ്മോർണിംഗ് സർ “”
“”Very ഗുഡ്മോർണിംഗ്.. ഇരിക്ക് “” തന്റെ ഊന്നുവടി കൊണ്ടു ചൂണ്ടി കാണിച്ച സ്ഥലത്തു ഞാൻ ഇരുന്നു.