കാലം കരുതിവച്ചതെന്തോ അതതിന്റെ വഴിക്കു പോവും.
ദിവസങ്ങൾ പിന്നെയും കടന്നുപോയി. ജോലിയിൽ പ്രവേശിച്ചിട്ട് ഇന്നേക്ക് 7 മാസം കഴിഞ്ഞു. ഞങ്ങൾ ട്രാൻസ്ഫറിനു അപേക്ഷിച്ചു. പക്ഷെ ഈയടുത്തൊന്നും കിട്ടുന്ന ലക്ഷണമില്ല. പിന്നെയെന്തു ചെയ്യണമെന്ന് ആലോചിച്ചിരിക്കുകയാണ് ഞാൻ. വെറുതെ താഴെയിറങ്ങി ഒരു ചായ കുടിച്ചു. അവിടെയുള്ള ഒരു പയ്യനെ ഞാൻ ശ്രദ്ധിച്ചത്. ഇത്രേം ദിവസം വന്നിട്ടും അവനെ ഞാൻ കണ്ടില്ല.
“”പുതിയ ആളെ വച്ചോ?”” പരിചയക്കാരനായ ആ കടക്കാരനോട് ഞാൻ ചോദിച്ചു.
“”വച്ചു സാറേ.. ഇനിയിപ്പം എന്നെ കൊണ്ടു ഒറ്റക്ക് നടത്താനാവുമെന്ന് തോന്നുന്നില്ല. പെങ്ങളുടെ മോനാ “” ചായ അടിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.
“”ആ അത് നന്നായി… എന്താ പേര്?”” ഞാൻ അവനെ നോക്കി ചോദിച്ചു.
“”വിവേക് “” ചായ ഗ്ലാസ് കഴുകുന്നതിനിടയിൽ അവൻ പറഞ്ഞു.
ആ പേര് കേട്ടപ്പോൾ എന്തോ ഒന്ന് എന്റെ മനസ്സിൽ കുരുങ്ങി. ചായ മതിയാക്കി ഞാൻ റൂമിലേക്ക് വേഗത്തിൽ നടന്നു. ധ്രുതിയിൽ ചാർജ് ചെയ്യാൻ വച്ച എന്റെ ഫോൺ എടുത്തു. പൂജയുടെ രണ്ടു മിസ്സ്ഡ് call കണ്ടെങ്കിലും മൈൻഡ് ചെയ്തില്ല. വേഗത്തിൽ ഞാൻ കോൺടാക്ട് ലിസ്റ്റിൽ വിവേക് എന്ന് ടൈപ്പ് ചെയ്ത്.. Yes… അത് തന്നെ.. വിവേകാനന്ദൻ!!. അന്ന് മൂന്നാറിൽ വച്ചു കണ്ട വിവേകാനന്ദൻ സർ.. എന്നോട് 6 മാസം കഴിഞ്ഞു വിളിക്കാൻ പറഞ്ഞിരുന്നു. പക്ഷെ ഞാൻ മറന്നു പോയി. ഉടനെ പുള്ളിയുടെ നമ്പർ dial ചെയ്തു. എടുക്കുന്നില്ല.. കട്ട് ആവാനായപ്പോൾ അവസാന നിമിഷം പുള്ളി ഫോൺ എടുത്തു.
“”ഹെലോ “” ഒരു ചുമയോടെയായിരുന്നു തുടക്കം.