ഒരു കള്ളിമുണ്ടും ഫുൾ സ്ലീവ് ഷർട്ടുമാണ് അയാളുടെ വേഷം. മുഖത്ത് അൽപ്പം ചുളിവുണ്ട്.. 60 വയസ്സ് കഴിഞ്ഞിട്ടുണ്ട്.. വലിച്ചു തീർത്ത ബീഡി കുറ്റി നിലത്തേക്കിട്ട് ചവിട്ടിയ ശേഷം അയാളെന്നെ നോക്കി. പിന്നെ വടിയും കുത്തിപിടിച്ചു വിറക്കുന്ന കാലുകളോടെ അയാൾ എന്റെ അടുത്തേക്ക് നടന്നെത്തി..
“”Good മോർണിംഗ് “” തന്റെ കറുത്ത ചുണ്ടുകൾ തുറന്നു അയാളെന്നോട് ചോദിച്ചു.. നല്ല ബീഡിയുടെ മണം എന്റെ മൂക്കിലെക്കടിച്ചു.. ഞാൻ കാര്യമാക്കിയില്ല..
“”ഗുഡ്മോർണിംഗ് “” ചായഗ്ലാസ്സും അതിന്റെ 12 രൂപയും കണക്കാക്കി കൊടുക്കുന്നതിനിടയിൽ ഞാൻ ആ വയസ്സനോട് പറഞ്ഞു.
“”ഞാൻ വിവേകനന്ദൻ.. “”
“”ഞാൻ ഫാസിൽ “”
“”എന്ത് ചെയ്യുന്നു ഇവിടെ.. വല്ല ജോലിക്കും വന്നതാണോ?”” ബീഡിയുടെ പവർ ആവണം. അദ്ദേഹം ഇടയ്ക്കു കൈകൾ പൊത്തി ചുമക്കുന്നുണ്ട്.
“”ഞാനിവിടെ ട്രൈനിങ്ങിന് വന്നതാ.. ഇന്ന് തീരും..””
“”അപ്പോൾ പോകുന്നതിനു മുൻപ് വീണ്ടും ഇതൊന്നു കാണണമെന്ന് തോന്നി അല്ലെ “” ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. സത്യത്തിൽ എന്റെ ഉദ്ദേശം മനസിലാക്കിയതിൽ എനിക്കത്ഭുതം തോന്നി.
“”അതേ “”
“”വയനാടാണോ വീട്?””
“”അതേ എങ്ങനെ മനസിലായി “” അത്ഭുതത്തോടെ ഞാൻ ചോദിച്ചു.
“”ഹേയ് അത്ഭുത പെടേണ്ട. നിങ്ങളുടെ സംസാരത്തിന്റെ ശൈലി കണ്ടപ്പോൾ തോന്നിയതാ “”
“”ഓഹ്.. വീട് ഇവിടെ തന്നെയാണോ?””
“”വീടല്ല.. ഈ പുറകിൽ കാണുന്ന ടീ എസ്റ്റേറ്റ് എന്റേതാണ് “” അയാൾ പറഞ്ഞത് കേട്ട് ഞാനൊന്നു തല തിരിച്ചു നോക്കി. കഴിഞ്ഞ ഒരു മാസകാലം കണ്ടു തീർത്ത ഏക്കർ കണക്കിനുള്ള ചായത്തോട്ടത്തിന്റെ ഉടമസ്തനാണ് ആരെയോ പേടിച് ബീഡി വലിക്കുന്നതെന്നു കണ്ടപ്പോൾ എനിക്കത്ഭുതം തോന്നി.