“”Mm അവരെന്നെ വെയിറ്റ് ചെയ്യാണ്.. സാരമില്ല..””
“”വേണ്ട ആദ്യ ദിവസം അല്ലെ.. ഹാപ്പി ആയി കഴിക്കു “”
“”ഞാൻ കഴിക്കാം പക്ഷെ നീ കഴിക്കുന്നതിന്റെ ഫോട്ടോ വിടണം.. “”
“”വിടാം.. ശരിയെന്നാ “”
“”Bye “”
ഇവളും കൂടെ, ഇല്ലെങ്കിൽ?…. ഇനിയുള്ള എകാന്ത ദിനങ്ങളിൽ ഇവളെനിക്കൊരു താങ്ങാവും. ചിലപ്പോൾ ഓഫീസിലെ ഏതെങ്കിലും ഒരാൾ നല്ലൊരു കൂട്ടായി വരും.. നോക്കാം..
ദിവസങ്ങൾ മാറ്റങ്ങളില്ലാതെ കടന്നുപോയി. ജോയിൻ ചെയ്തിട്ട് 3 മാസം കടന്നുപോയി. ഇടക്ക് ലീവ് കിട്ടിയിരുന്നെങ്കിലും വീട്ടിൽ പോയിവരാനുള്ള സമയം മതിയാകുമായിരുന്നില്ല. പൂജ ഇപ്പോൾ ഹാപ്പി ആണ്. അവളുടെ ഓഫീസിലെ തുഗ്ലക്ക് പരിഷ്കാരങ്ങളുമായി അവൾ പൊരുത്തപ്പെട്ടു. അവൾ ഇടയ്ക്കു ലീവിന് വീട്ടിൽ പോയിവന്നു. തൃശ്ശൂരിൽ നിന്നും പാലക്കാട്ടേക്ക് അത്ര ദൂരമൊന്നുമില്ലല്ലോ. ഈ വരുന്ന ക്രിസ്മസ് അവധിക്ക് 2 ദിവസം കൂടുതൽ വാങ്ങി നാട്ടിൽ പോകണം അതാണ് ഇപ്പോഴത്തെ നിലവിലെ പ്ലാൻ. പോകുന്ന വഴിക്ക് പറ്റുമെങ്കിൽ അവളെയൊന്നു കാണണം. അവളോട് പറഞ്ഞിട്ടില്ല. ചിലപ്പോൾ പ്ലാൻ മാറിയാലോ..
അങ്ങനെയിരിക്കെ… ഓഫീസിൽ വലിയ തിരക്കൊന്നുമില്ല. ക്രിസ്മസ് വരാൻ പോവല്ലേ അതിന്റെ ഒരു ഉറക്കം മൊത്തത്തിൽ മാർകെറ്റിൽ ഉണ്ട്. കറങ്ങുന്ന ഫാനിന്റെ ശബ്ദത്തേക്കാളും ac യിൽ നിന്നുള്ള ശബ്ദം ശ്രവിച്ചിരിക്കുകയാണ് എല്ലാവരും. അപ്പോഴാണ് പിയൂൺ ഒരു ചുടു ചായയുമായി വന്നത്.. അതോടൊപ്പം തന്നെ ഒഫീഷ്യൽ ആയുള്ള മെയിലും സ്‌ക്രീനിൽ തെളിഞ്ഞു. തല്ക്കാലം ചായ ഒരു സൈഡിൽ വച്ചു. മെയിൽ ഓപ്പൺ ചെയ്തു. നല്ലൊരു സന്തോഷ വാർത്ത!! 2 ദിവസത്തെ ലീവ് അപ്പ്രൂവ് ചെയ്തിരിക്കുന്നു. തിളയ്ക്കുന്ന എന്റെ ചായ തൊട്ടടുത്തിരിക്കുന്ന സഹപ്രവർത്തകന് നൽകി ഞാൻ എണീറ്റ് ബാത്റൂമിന്റെ അരികിലേക്ക് നടന്നു. ഉപ്പയെയും ഉമ്മയെയും വരുന്ന വിവരം അറിയിച്ചു. പൂജക്കും വിളിച്ചു പറഞ്ഞു. തീരുമാനിച്ച പ്രകാരം തൃശൂർ സ്റ്റാൻഡിൽ അവൾ വെയിറ്റ് ചെയ്യാമെന്നറിയിച്ചു..