“”ടാ ഞാൻ വിളിക്കാം എല്ലാരോടും പറയട്ടെ.. “”
“”Mm””
“”ദേഷ്യമുണ്ടോ?””
“”എന്തിനു??””.
“”ഞാൻ പെട്ടെന്ന് call കട്ട് ചെയ്യുന്നതിന് “”
“”എന്താ അങ്ങനെ ചോദിച്ചേ?””
“”പിന്നെന്താ ഒരു മൂളൽ മാത്രം “”
“”പിന്നെന്ത് പറയാൻ “”
“”Mm വിളിക്കാടാ.. Bye “”
“”Bye “”
എന്തോ അവൾ പുതിയ ജോലിയിലേക്ക് പോകുന്നത് സന്തോഷവും എന്നാൽ അതിലേറെ മറ്റൊരു കാര്യം എന്നെ സങ്കടപെടുത്തി. പുതിയ ഓഫീസിൽ പുതിയ ആളുകളുമായി ചങ്ങാത്തം കൂടുമ്പോൾ മറ്റുള്ളവർ അവളെ മുതലെടുക്കുമോ എന്നുള്ള ഭയം ആവിശ്യമില്ലാതെ എന്നെ തളർത്തികൊണ്ടിരുന്നു. അവളോട് ചോദിച്ചാൽ ശരിയാവില്ല.. ആവിശ്യമില്ലാത്ത ഒരു ഭയം എന്നെ അതിനനുവദിക്കുന്നില്ല!.
ദിവസങ്ങൾക്കു ശേഷം ഒരു തിങ്കളാഴ്ച..ഓഫീസിൽ ജോയിൻ ചെയ്യുന്ന അന്ന്..
പുതിയ റൂമിൽ ഇന്നലെയെത്തിയതേയുള്ളു.. ഒരു കുഞ്ഞു മുറി.. ഒരാൾക്ക് കിടക്കാൻ പാകത്തിനുള്ള കട്ടിൽ. അതിനോട് ചാരി ഉയരം കുറഞ്ഞ ഇരുമ്പ് മേശ. ജനാലകൾ ഇല്ല. വാതിലിനു മുകളിൽ തൂക്കിയിട്ട ഓടാത്ത ക്ലോക്ക്. ബാത്ത് റൂം പുറത്താണ്. എങ്കിലും നല്ല സൗകര്യം. വൃത്തിയുണ്ട്. അടുത്തടുത്ത മുറികളിൽ നിറയെ ആളുകളുണ്ട്. എല്ലാവരുമായും പരിചയപ്പെടണം സമയംപോലെ.. പെട്ടെന്ന് ഫോൺ റിങ് ചെയ്തു. പെട്ടിയിൽ നിന്നെടുത്ത നേവി ബ്ലൂ കളർ ഷർട്ട് ഇസ്തിരിയിടുന്നതിനിടയിൽ ഞാൻ ഫോൺ എടുത്തു.. അവളാണ്!
“”Mm”” ഫോൺ എന്റെ തോളിന്റെയും മുഖത്തിന്റെയും ഇടയിൽ വച്ചു ഞാൻ പറഞ്ഞു.
“”നീ വിളിച്ചിരുന്നോ?”” അവൾ കിതക്കുന്നതായി തോന്നി..
“”Mm, എന്താ കിതക്കുന്നെ “” ഇസ്തിരിയിടൽ ഞാൻ തുടർന്നു.