“അല്ലെങ്കിൽ നീ എന്തോ ചെയ്യും… ?..
എന്നോട് കുരക്കുന്നോടാ നായേ നീ..?
ബെറ്റിയെ നിനക്കറിയില്ല..
അനാഥാലയത്തിൽ വളർന്ന തെമ്മാടിത്തരമൊന്നും എന്റടുത്തിറക്കണ്ട… ഞാൻ കുടുംബത്തിൽ പിറന്നവളാ… നിന്നെപ്പോലെ പിഴച്ചുണ്ടായതല്ല…തന്തയില്ലാത്ത ചെറ്റ…”
ബെറ്റി നിന്ന് ചീറി..
സണ്ണിയുടെ പരിധി ഏതാണ്ട് അവസാനിക്കാറായിരുന്നു..
“കുടുംബത്തിൽ പിറന്നതിന്റെ ഗുണം ഞാനിന്നലെ രാത്രി കണ്ടു… തന്തേം തള്ളേം ഇല്ലേലും ഇന്ന് വരെ ആ ചെറ്റത്തരത്തിനൊന്നും സണ്ണി പോയിട്ടില്ല…”
സണ്ണി, പതിയെ ഒരാപ്പടിച്ചിറക്കി..അവനിത് പറയാൻ തീരുമാനിച്ചതല്ല..അവൾ പറയിപ്പിക്കുകയാണ്..
ബെറ്റി, കണ്ണ് കൂർപിച്ച് അവനെ നോക്കി..പെട്ടെന്ന് അവൾക്ക് സംഭവം കത്തിയില്ല… അതെന്താണെന്ന് തിരിച്ചറിഞ്ഞതും അവളുടെ മുഖം വിളറി…
പക്ഷേ, പെട്ടെന്ന് തന്നെ അതവൾ വിദഗദമായി മായ്ച്ചു..
“ എന്ത്… ?… എന്ത് കണ്ടെന്ന്… നീ വെറുതെയോരോന്ന് പറയരുത്… അല്ലേലും നിനക്കൊക്കെ എന്തും ചേരും.. ഇല്ലാത്തത് പറഞ്ഞുണ്ടാക്കലൊക്കെ നിന്നെപ്പോലുള്ളവർക്ക് പുതുമയല്ലല്ലോ… ?..”
“മമ്മിയെന്തിനാ ബേജാറാവുന്നേ… ഞാൻ കണ്ട കാര്യം പറഞ്ഞെന്ന് മാത്രം…”
സണ്ണിയുടെ മുഖത്തെ പരിഹാസച്ചിരി ബെറ്റിക്ക് താങ്ങാനായില്ല..
“നീ എന്ത് കണ്ടെടാ നായേ… ?.. നീയെന്നെ ഭീഷണിപ്പെടുത്തുന്നോ… ?..
തന്തയാരെന്നറിയാഞ്ഞിട്ടും അവന്റെ അഹങ്കാരം കണ്ടില്ലേ,… തെണ്ടിച്ചെറ്റ..”
ബെറ്റി നിന്ന് കത്തുകയാണ്.. മിയയില്ലാതെ ഇവനോട് രണ്ട് വർത്താനം പറയാൻ കിട്ടിയ അവസരമാണ്… അവൾ കുളിക്കുകയായിരിക്കും..അല്ലേൽ ഇവന്റെ മണമടിച്ചാൽ പറന്ന് വന്നേനെ..