“അവിടെക്കിടന്നാലും പ്രതേകിച്ച് പ്രയോജനമൊന്നുമില്ലെടാ… ഗർഭിണിയായേ പിന്നെ അവളടുപ്പിക്കുന്നില്ല,,.”
“എന്നാ രാത്രി ഞാനും വരാം…”
“അത് വേണ്ട… നീയേ മുതലാളിയാ… തോട്ടത്തിൽ കാവല് കിടക്കാനല്ല തോമസ് മുതലാളി നിനക്ക് മകളെ കെട്ടിച്ച് തന്നത്…”
അവർ കുറേ നേരം കൂടി സംസാരിച്ചിരുന്നു..
സണ്ണി, മാർട്ടിന് പുതിയ ജോലി കൊടുത്തിരുന്നു.,. മൊത്തത്തിലുള്ള മേൽനോട്ടം മാർട്ടിനായിരുന്നു..
താൻ ഒരു നിലയിലെത്തിയപ്പോ തന്റെ ആത്മാർത്ഥ സുഹൃത്തിനെ വെറുമൊരു തൊഴിലാളിയാക്കാൻ സണ്ണിക്ക് മനസ് വന്നില്ല…
“ബാങ്കിലൊന്ന് പോകണം… ഞാനെന്നാ വിട്ടാലോ… ?”..
എണീറ്റ് കൊണ്ട് സണ്ണി പറഞ്ഞു..
“ഉം,… നീ വിട്ടോ… കുറച്ച് ഷീറ്റ് കൂടി ഉണക്കാനുണ്ട്… ഞാനത് നോക്കട്ടെ…”
രണ്ടാളും ഷെഡിൽ നിന്ന് പുറത്തിറങ്ങി..
സണ്ണി വണ്ടിയെടുത്ത് ബാങ്കിലേക്ക് പോയി.. സണ്ണി റബ്ബർ ഷീറ്റടിക്കുന്ന റാട്ടപ്പുരയിലേക്കും..
✍️✍️✍️
സണ്ണി ബാങ്കിൽ പോയി പൈസയെടുത്ത് വീട്ടിൽ വരുമ്പോ പന്ത്രണ്ട് മണിയായി…
ബെല്ലടിച്ചിട്ടും ആരെയും കാണാഞ്ഞ് അവൻ വാതിൽ തുറന്ന് അകത്ത് കയറി.. ഹാളിലും ആരുമില്ല.. അവൻ ബെറ്റിയുടെ മുറിക്ക് മുന്നിലെത്തി വാതിലിൽ മുട്ടി..
കുറച്ച് സമയം കഴിഞ്ഞാണ് ബെറ്റി വാതിൽ തുറന്നത്…
ക്രൗര്യ ഭാവത്തോടെ അവൾ സണ്ണിയെ നോക്കി..
“നീ എവിടെപ്പോയി കിടക്കുകയായിരുന്നു… ?.. പതിനൊന്ന് മണിക്ക് പൈസ വേണമെന്ന് ഞാൻ പറഞ്ഞതല്ലേ… ?.. നിനക്ക് തോന്നുമ്പോഴല്ല,എന്റിഷ്ടത്തിനാ ഇവിടെ കാര്യങ്ങൾ നടക്കേണ്ടത്…”
അവനെ കണ്ടതും ബെറ്റി ചാടി..