സണ്ണിയെ പോലെത്തന്നെയാണ് മാർട്ടിനും.. നല്ല ആരോഗ്യവാൻ.. ബെൽറ്റൊന്നും കിട്ടിയിട്ടില്ലെങ്കിലും അവനും കരാട്ടേ പഠിച്ചിട്ടുണ്ട്..
പക്ഷേ, അവന് തീരെ ക്ഷമയില്ല.. എടുത്ത് ചാട്ടം കൂടുതലാണ്..
ആദ്യം അടി, പിന്നെ സംസാരം എന്നതാണ് മാർട്ടിന്റെലൈൻ…
മമ്മിയുമായുള്ള ചന്ദ്രന്റെ ബന്ധം മാർട്ടിനോട് പറയണോ എന്ന് പലവട്ടം സണ്ണി ആലോചിച്ചു.. ഇവനോട് പറഞ്ഞാലും പ്രശ്നമില്ല.. ഇവന്റടുത്തൂന്ന് വേറൊരാളിതറിയില്ല..
എങ്കിലും ഇപ്പോ വേണ്ടെന്ന് സണ്ണി തീരുമാനിച്ചു..പിന്നെ പറയാം….
അതിനിടക്ക് ഷെഡിൽ അട്ടിയിട്ട റബ്ബർ ഷീറ്റ് കുറയുന്നുണ്ടോന്നൊരു സംശയം മാർട്ടിൻ പറഞ്ഞു..
രണ്ട്മൂന്ന് ദിവസമായി അവൻ നിരീക്ഷിക്കുന്നു.. ഓരോ അട്ടിയിൽ നിന്നും കുറേശെ കുറവ് വരുന്നതായി അവന് തോന്നിയിരുന്നു.. അതവൻ സണ്ണിയോട് പറയുകയും ചെയ്തു..
“നീ ആളെ തിരയുകയൊന്നും വേണ്ട… ഇത് ചന്ദ്രൻ തന്നെ… ഗേറ്റിന്റേം ഷെഡിന്റേം ചാവി അവന്റടുത്തും കാണും.. ഞാനേതായാലും രണ്ട് ദിവസം രാത്രി ഇവിടെ കിടക്കാം… ആരാന്ന്നമുക്ക്നോക്കാലോ…”
സണ്ണിയുടെ ശത്രുവായ ചന്ദ്രനെ മാർട്ടിനും ശത്രുവായി സ്വയം പ്രഖ്യാപിച്ചിരുന്നു..
“അതൊന്നും വേണ്ടടാ… നമുക്ക് പൂട്ടങ്ങ് മാറ്റാം,..”
“അത് പോര സണ്ണീ… നമുക്കവനെ കയ്യോടെ പൊക്കണം… എനിക്കവന്റെ ആറാം വാരി നോക്കി നാല് കുത്ത് കുത്തണം… അവനിവിടെ കുറേ മുതലാളി ചമഞ്ഞതാ… അന്നേ ഞാൻ നോക്കി വെച്ചിട്ടുണ്ട്….”
“എടാ… നിന്റെ വീട്ടിൽ ഭാര്യയും, അമ്മച്ചിയും തനിച്ചല്ലേ… ?.. രാത്രി നീ ഇവിടെക്കിടന്നാ… “