അനാമിക ചേച്ചി മൈ ലൗവ് 2 [എസ്തഫാൻ]

Posted by

“അതെ അതെ..ഇപ്പോൾ അല്ലെങ്കിലും കുറച്ചുകൂടെ കഴിഞ്ഞാൽ നീ എന്തായാലും നോക്കണമല്ലോ ഒരു കല്യാണം ഒക്കെ കഴിക്കേണ്ടേ..”

“അത് അപ്പോഴുള്ള കാര്യമല്ലേ… അന്നേരം നോക്കിയാൽ മതിയല്ലോ…”

“അയ്യടാ..ഇനി അങ്ങനെ നീ കല്യാണം കഴിക്കണ്ട കഴിക്കണമെങ്കിൽ നീ എന്നെ കല്യാണം കഴിച്ചോ..”എന്നെ കളിയാക്കിക്കൊണ്ട് ചേച്ചി പറഞ്ഞു

“ഞാൻ റെഡിയാ എന്നിട്ട് നമ്മൾ എവിടെ ജീവിക്കും.. ഒളിച്ചോടി പോയാലോ”

“ഈ ജന്മത്തിലെ കല്യാണം കഴിഞ്ഞില്ലേ..അല്ലെങ്കിൽ എന്തായാലും ഞാൻ നിന്നെ തേടി വന്നു കല്യാണം കഴിച്ചേനെ..”

“അങ്ങനെയൊന്നുമില്ല ഒരു ജന്മത്തിൽ തന്നെ രണ്ടും മൂന്നും കല്യാണം കഴിക്കുന്നവരുണ്ടല്ലോ.. ചേച്ചിക്ക് ഒന്നുകൂടെ കഴിക്കാമല്ലോ..”

“അങ്ങനെ എനിക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ ഞാനത് എപ്പോഴേ ചെയ്തേനെ ഇത്രയും കാലം കണ്ണേട്ടന്റെ കൂടെ കടിച്ചു തൂങ്ങി നിൽക്കില്ല ആയരുന്നു.. എപ്പോഴേ വേറെ ആരെയും കെട്ടിപ്പോയേനെ.. അങ്ങനെയൊന്നും തോന്നാതിരുന്നത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു.. പോയിരുന്നെങ്കിൽ എനിക്ക് നിന്നെ കിട്ടില്ലായിരുന്നല്ലോ..”

“കണ്ണേട്ടനും ആയിട്ട് എന്താ പ്രശ്നം.. അങ്ങനെ വലിയ കുഴപ്പമൊന്നും ഉള്ളതായിട്ട് തോന്നിയിട്ടില്ലല്ലോ..”

“അതൊക്കെ ഒരുപാടുണ്ട് മോനെ പുറത്തുള്ളവർക്ക് ഒന്നുമറിയില്ല.. ഞങ്ങൾ അങ്ങനെ അപ്പുറത്ത് കാണിക്കാറുമില്ല.. രണ്ടുപേരും അങ്ങ് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കും..”

“എന്താ ചേച്ചി കാര്യം പറ..”

“അതു പിന്നെ ഒരിക്കൽ പറയാം.. പറയാൻ ഒരുപാടുണ്ട്..”

അങ്ങനെ കുറച്ചുനേരം അവിടെ ഇതൊന്നു സംസാരിച്ചതിനു ശേഷമാണ് ഞങ്ങൾ വീട്ടിലേക്ക് പോയത് ചേച്ചിയും കണ്ണേട്ടൻ തമ്മിൽ അത്ര നല്ല രസത്തിൽ അല്ലെന്നാണ് ചേച്ചി പറഞ്ഞത്. പക്ഷേ എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ലായിരുന്നു അവര് ഒരുമിച്ചുള്ളപ്പോഴെല്ലാം നല്ല ചിരിയും കളിയുമാണ്. എന്താണാവോ എന്തോ.

Leave a Reply

Your email address will not be published. Required fields are marked *