അനാമിക ചേച്ചി മൈ ലൗവ് 2 [എസ്തഫാൻ]

Posted by

“പോരെ..എൻറെ നന്ദുനു സുഖിച്ചോ നല്ലോണം..”

“സ്വർഗം കണ്ടു ചേച്ചി…” അതും പറഞ്ഞ് ചേച്ചിയുടെ കവിളിൽ പിടിച്ച് ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു.

“മതി നീ കൈ കഴുകി കഴുകി അമ്മയുടെ അടുത്തേക്ക് പൊക്കോ.. ഞാനിതൊന്ന് തുടച്ച് ക്ലീൻ ചെയ്തിട്ട് വരുന്നുണ്ട്.”

…………………………..

പിറ്റേന്ന് ഒരു ഞായറാഴ്ച ഞാനും അല്ലിയൂം ചേച്ചിയും കൂടെ അമ്പലത്തിൽ പോയി. പ്രസാദം വാങ്ങി പുറത്തേക്ക് ഇറങ്ങി ചേച്ചി അല്ലിക്ക് കുറി തൊട്ടു കൊടുത്തതിന് ശേഷം ചേച്ചി തൊടാൻ നോക്കുമ്പോൾ ഞാൻ ചേച്ചിയുടെ കൈ തടഞ്ഞു ചേച്ചിക്ക് തൊട്ടു കൊടുത്തു.ചുറ്റും ഒന്ന് കണ്ണോടിച്ച് ശേഷം ചേച്ചി തിരിച്ച് എനിക്കും ചന്ദനം തൊട്ടു തന്നു.

“നമുക്ക് കുറച്ചു നേരം ഇവിടെ ഇരുന്നാലോ..” കുളക്കടവിന്റെ അടുത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് ചേച്ചി പറഞ്ഞു.

അമ്പലദർശനം കഴിഞ്ഞ് ആളുകൾ ഇരിക്കുന്ന ഒരു സ്ഥലമാണത്. ഒരുപാട് ആളുകൾ ഉണ്ടായിരുന്നു അവിടെ കൂടുതലും പെൺകുട്ടികളാണ്.

“ഇരിക്കാം ചേച്ചി.. എനിക്ക് പോയിട്ട് തിരക്കൊന്നുമില്ല..”

“നീയിരിക്കും, ഇത്രയും പെൺകുട്ടികൾ ഉള്ള സ്ഥലത്ത് നീ ഇരുന്നില്ലെങ്കിൽ അത്ഭുതമുള്ളൂ.. കോഴി”

“അയ്യേ ഞാൻ ആരെയും നോക്കുന്നൊന്നുമില്ല.. ചേച്ചി അടുത്തുള്ളപ്പോൾ ഞാനെന്തിനാ വേറെ ആരെയെങ്കിലും നോക്കുന്നത്”

“അയ്യട അതെനിക്ക് അങ്ങ് സുഖിച്ചു.. നമ്മളൊക്കെ എക്സ്പെയറി ഡേറ്റ് കഴിയാൻ ആയതല്ലേ നല്ല ഫ്രഷ് സാധനം കാണുമ്പോൾ നീ നോക്കാതിരിക്കില്ല”

“എൻറെ ചേച്ചിക്ക് എക്സ്പയറി ഡേറ്റ് ആയി എന്ന് ആരാ പറഞ്ഞത്,ഇപ്പോഴും മധുര പതിനേഴ് അല്ലെ..”

Leave a Reply

Your email address will not be published. Required fields are marked *