അനാമിക ചേച്ചി മൈ ലൗവ് 2 [എസ്തഫാൻ]

Posted by

“ആണോ മോൻ അത് അടുക്കളയിലേക്ക് ഒന്ന് കൊണ്ട് കൊടുക്ക് അവൾ എന്തോ പണിയിലാണ്..”

കേട്ട പാതി കേൾക്കാത്ത പാതി ഞാൻ അടുക്കളയിലേക്ക് നടന്നു. ഞാൻ വന്നത് ചേച്ചി അറിഞ്ഞിട്ടില്ല. ശബ്ദം ഉണ്ടാക്കാതെ മീൻ ടേബിളിൽ വച്ച് പാത്രം കഴുകിക്കൊണ്ടിരുന്ന ചേച്ചിയുടെ പിറകിൽ ചെന്ന് പിന്നിലൂടെ കൈയിട്ട് വയറിനു പിടിച്ച് കഴുത്തിൽ ഉമ്മ വെച്ചു. ചേച്ചി പെട്ടെന്ന് കുതറി മാറി.

“എടാ അമ്മയും അല്ലിയും ഉള്ളത് നീ കണ്ടില്ല..അല്ലി എങ്ങാൻ പെട്ടെന്ന് വന്നാലോ..”ചെറുതായി ദേഷ്യപ്പെട്ടുകൊണ്ടാണ് ചേച്ചി എന്നോട് ചോദിച്ചത്. അത് കേട്ടപ്പോൾ ഞാൻ ആകെ അങ്ങ് ഡൌൺ ആയി. ഞാൻ അവിടെ നിന്ന് ഒന്നും മിണ്ടാതെ അടുക്കളയിൽ നിന്ന് പുറത്തേക്ക് നടക്കാൻ തുടങ്ങി.ചേച്ചി ഓടിവന്ന് എൻറെ കൈപിടിച്ച് അടുക്കളയിലേക്ക് പിടിച്ചുകയറ്റി.

“നിനക്ക് സങ്കടമായോ.. സോറി സോറി..” ചേച്ചിന്റെ മുഖത്ത് നോക്കിക്കൊണ്ട് പതിയെ പറഞ്ഞു. ഞാൻ കേട്ട ഭാവം നടിച്ചില്ല.

“നന്ദു നിന്നോട് ഞാൻ പറഞ്ഞതല്ലേ ആരെങ്കിലും ഉള്ളപ്പോൾ ഇങ്ങനെയൊന്നും കാണിക്കരുതെന്ന്. അങ്ങനെ ചെയ്യുമ്പോൾ അല്ലിയങ്ങാൻ അടുക്കളയിലേക്ക് വന്നിരുന്നെങ്കിലോ. അതൊക്കെ ആലോചിച്ചപ്പോഴാണ് ഞാൻ അങ്ങനെ.. സോറി..”

“ആ മനസ്സിലായി.. ഇനി അങ്ങനെ ഉണ്ടാവില്ല സോറി..” കുറച്ചൊന്നു ജാഡ ഇട്ടു കൊണ്ടാണ് ഞാൻ പറഞ്ഞത്.

“നീ ഇവിടെ നിൽക്കാൻ ഞാനിപ്പോൾ വരാം..” അതും പറഞ്ഞു ഒരു ബിസ്ക്കറ്റ് എടുത്ത് അത് അല്ലിക്ക് കൊണ്ട് കൊടുത്ത് ചേച്ചി അടുക്കളയിലേക്ക് തിരിച്ചു വന്നു. വന്നപാടെ എന്നെ കെട്ടിപ്പിടിച്ച് എൻറെ രണ്ടു കവിളിലും മാറിമാറി ഉമ്മ വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *