ചങ്ക്: ഇല്ലാളിയാ, ഞാൻ ചുമ്മാ നിന്നോട് പറഞ്ഞെന്നേയുള്ളൂ. ഞാൻ അത് വിട്ടു.
അവനോട് അങ്ങനെ പറഞ്ഞെങ്കിലും എൻ്റെ മനസ്സിൽ ചെറിയ സംശയമൊക്കെ തൊടങ്ങിയിരുന്നു. തിരിച്ചു വരുമ്പോൾ അച്ഛൻ എത്തിയിട്ടില്ലായിരുന്നു. അമ്മയോട് ചോദിച്ചപ്പോൾ സുഹൃത്തിനെ കൂട്ടാൻ എയർപോർട്ടിൽ പോയതാണ്, വൈകും എന്ന് പറഞ്ഞു.
ഞാൻ ഗ്രൗണ്ടിൽ പോയി നാട്ടിലെ കൂട്ടുകാരെയൊക്കെ കണ്ട് തിരിച്ചു ഒരു 8 മണിയൊക്കെ ആയപ്പോ വീട്ടിൽ എത്തി. അച്ഛൻ എത്തിയിട്ടുണ്ടായിരുന്നു. രാത്രി അത്താഴം കഴിച്ചുകൊണ്ടിക്കുമ്പോൾ –
അമ്മ: ചേട്ടനെന്താ ഇത്ര വൈകിയത്? ഫ്ലൈറ്റ് ലേറ്റ് ആയോ?
അച്ഛൻ: അല്ലടി, അവൻ്റെ വീട് വരെയൊക്കെ പോയി ഒന്നിരിക്കണ്ടൊക്കെ വരാൻ പറ്റുവോ? കുറെ നാൾ കഴിഞ്ഞു കാണുന്നതല്ലേ.
അമ്മ: ലീനയും ഇന്ന് ലീവ് ആയിരുന്നു. പനി, കൂടെ തല വേദനയും.
ടീച്ചർ അമ്മയോട് കള്ളം പറഞ്ഞതാണെന്ന് എനിക്ക് മനസിലായി. എൻ്റെ കൂട്ടുകാരൻ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് കൂടുതൽ വിശ്വാസം വന്നു. അച്ഛൻ്റെ മറുപടി പറച്ചിലിലും ചെറുതായി വിക്കൽ ഒക്കെ ഉണ്ടായിരുന്നു.
അച്ഛൻ: അതെയോ, എന്നിട്ട് നീ വിളിച്ചില്ലേ??
അമ്മ: ഉച്ചക്ക് വിളിച്ചപ്പോ അവൾക്ക് തീരെ വയ്യായിരുന്നു. വൈകീട്ട് തിരിച്ചു വിളിച്ചു. കുറവുണ്ട്, തിങ്കളാഴ്ച കാണാം എന്ന് പറഞ്ഞു.
അച്ഛൻ്റെ ഫോണിൽ ഒരു കാൾ വന്നു. അച്ഛൻ അത് ധൃതിയിൽ കട്ട് ആക്കി. ആരാന്നു ചോദിച്ചപ്പോ കൂട്ടുകാരനാ, രാത്രി പാർട്ടിക്ക് വിളിക്കുന്നതാ എന്ന് പറഞ്ഞു. അച്ഛനു മദ്യപാനത്തിൽ താല്പര്യമില്ല. ഇപ്പോഴും ബോഡി നല്ല രീതിയിൽ നോക്കുന്നത് കൊണ്ട് വർക്ഔട്ടും ഡയറ്റും കറക്റ്റ് ആയിരുന്നു.