പേടിച്ചു വിറച്ചു അരുൺ ന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ടു ഇരിക്കുന്ന സുഭദ്ര നോക്കി അവൻ അങ്ങ് ഊരി.
അരുണും സുഭദ്ര യും ഞെട്ടി എഴുന്നേറ്റ്..
സുഭദ്ര.. തന്റെ കണ്ണുകളെ വിശോസിക്കാൻ പറ്റാതെ വന്നു കെട്ടിപിടിച്ചു പോയി..
“എന്റെ കാർത്തി…..”
എന്ന് പറഞ്ഞു കരയാൻ തുടങ്ങി..
അരുൺ വന്നു അവനെ നോക്കി സന്തോഷം അദ്ദേഹത്തിൽ ഉണ്ടായി.
“ഏട്ടാ…
ഞാൻ പറഞ്ഞില്ലേ..
എന്റെ മോൻ ചേട്ടനെ പോലെ ആയിരിക്കും.. എന്ന് ഒക്കെ..
അതേ പോലെ..”
കാർത്തിക വന്നു അമ്മയുടെ കാലിൽ തൊട്ട് എഴുന്നേറ്റ്..
ആരാ എന്ന് ഉള്ള ഭാവത്തിൽ ആ മിലിട്ടറി കുപ്പായം ഇട്ട സുന്ദരി കൊച്ചിനെ നോക്കി സുഭദ്ര.. നിന്നപ്പോൾ.
“കാർത്തി അവളെ അങ്ങ് ചേർത്ത് പിടിച്ചിട്ട് പറഞ്ഞു..”
“അമ്മക് നന്നായി അറിയാം… ഒന്നു .. ആലോചിച്ചു നോക്കിയേ…”
“ഇല്ലടാ… ഈ അമ്മ എല്ലാം മറന്നിരിക്കുന്നു.. ആ ജയിലിൽ കിടന്നത്തോടെ..”
“എന്നാലും ഒന്നു ആലോചിച്ചു നോക്കിയേ…
ഈ പെണ്ണ് എനിക്ക് വേണ്ടി ജനിച്ചതാ.”
പറഞ്ഞു തീരും മുൻപ്..
“എന്റെ കാർത്തിക…”
എന്ന് പറഞ്ഞു അവളെ ഉമ്മയും കൊണ്ടു മുടി…
“എങ്ങനെ.. നിങ്ങൾ..”
അരുൺ ന്റെ ചോദ്യം ഒരു പുഞ്ചിരി ഒതുക്കിയ ശേഷം..
കാർത്തിക പറഞ്ഞു.
“അച്ഛൻ.. ഇപ്പൊ ഒരു കുഞ്ഞി കാർത്തിയുടെ മുത്തച്ഛൻ കൂടിയ ആട്ടോ.”
സുഭദ്രക് അങ്ങോട്ട് സന്തോഷം കൊണ്ടു എന്ത് ചെയ്യണം എന്നില്ലാതെ ആയി.
പിന്നെ ആ ഫ്ലൈറ്റ് യാത്ര കൊച്ചി നെവൽ എത്തുന്നവരെ… കാർത്തിക ഉണ്ടായത് എല്ലാം സുഭദ്ര ക്കും അരുണിനും പറഞ്ഞു കൊടുത്തു..
അനിരുധ് അവരുടെ ഒപ്പം ഇരുന്നു കേട്ട് കൊണ്ടു ഇരുന്നു.