“ഓ തബ്രാട്ടി കുട്ടി…
കുട്ടിടെ പ്രാർത്ഥന.. കേട്ടു ദൈവം… ഞാൻ തിരിച്ചു പോകുവാ..
ഇനി കാണാം പറ്റുവോ എന്നറിയില്ല…..
റൂം ഒക്കെ ഒരു കുഴപ്പമില്ല തെ അതേ രീതിയിൽ വെച്ചിട്ട് ഉണ്ട് കേട്ടോ.
അല്ല രാവിലെ ഒക്കെ എഴുന്നേറ്റ് അമ്പലത്തിൽ ഒക്കെ പോകുല്ലേ..”
ജ്യോതിക എന്ത് പറയണം എന്നറിയാതെ സ്ഥാനബിച്ചു നിന്ന് പോയി..
അവനു ഒഴിച്ച് എല്ലാവർക്കും അറിയാം ആയിരുന്നു ജ്യോതിക അവനെ പ്രണയിക്കുന്ന കാര്യം..
എന്നാൽ അതൊന്നും അറിയാതെ അവൻ എല്ലാവരോടും യാത്ര പറഞ്ഞു തിരിഞ്ഞപ്പോൾ തന്റെ കൈയിലെ നെയ് പയസം അവന്റെ നേരെ നീട്ടി.. ജ്യോതിക.
അവൻ ആകെ സ്ഥാനബിച്ചു ഞെട്ടലോടെ.. ഇറായത് നിന്നാ ഐഷുമ്മയെ നോക്കി..
ഐഷുമ്മ രണ്ട് കണ്ണ് അടച്ചു കാണിച്ചു. ആ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു.
അവൻ ജ്യോതികയോട് ഒന്നും സംസാരിക്കാൻ പറ്റാതെ നോക്കി നിന്ന് പോയി.
“ഇയാൾക്ക്… ഇയാളുടെ അമ്മ വരി തന്നാൽ മാത്രം ആണോ നെയ്പായസം കഴിക്കുള്ളു.”
എന്ന് പറഞ്ഞു അവൾ കൈയിൽ എടുത്തു അവന്റെ നേരെ നീട്ടി.
“എനിക്ക് അറിയില്ല ചേട്ടാ…
എനിക്ക് ഇഷ്ടമാ.. ഇയാളെ…
തിരിച്ചു വരണം..
ഞാൻ കാത്തു ഇരിക്കും.”
എല്ലാവരെയും നോക്കിയ ശേഷം എന്ത് പറയാൻ ആവാതെ അനിരുധ് കാറിലേക് കയറി ഇരുന്നു.
ആർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ.
ജ്യോതികയുടെ കണ്ണിൽ നിന്ന് കണ്ണീർ വീഴാൻ തുടങ്ങി.
അവൾ ഓടി ഉള്ളിലേക്കു കയറി പോയി.
കാറിൽ അവർ യാത്ര ആയി..
കൊച്ചിൻ നവൽ ബേസിൽ ആയിരുന്നു യാത്ര.
പോകും വഴി അനിരുധ് ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചാ കണ്ട് കൊണ്ടു ഇരുന്നു.