ഒരു റൂമിൽ.
പോകുമ്പോൾ.
ഞാൻ കുറച്ചു കെയർ ആയി നിക്കണം.
ഇല്ലേ പലതും നടക്കും.”
“ചേ… ഞനോ..”
“ഇന്നലെ വരെ ഞാൻ ഒക്കെ ആയിരുന്നു.. എന്നാൽ എനി അങ്ങനെ അല്ല.
കയറി കിടക്കടി..
അവൾ പാതിരാത്രി വെള്ളം കൊണ്ടു കൊടുക്കാൻ പോയേകുന്നു.”
ജ്യോതിക ബെഡിൽ കയറി ഐസുമ്മയെ കെട്ടിപിടിച്ചു.. കിടന്നിട് പറഞ്ഞു.
“ഐസുമ്മ…
എനിക്ക്… അനിരുധ് നെ കണ്ടപ്പോഴേ ഇഷ്ടം ആയി…
ഇപ്പൊ എന്റെ അസ്ഥിക് പിടിച്ചപ്പോലെ ആയി കഴിഞ്ഞു ഇരിക്കുവാ.
ഞാൻ എന്ത് ചെയ്യും ഐസുമ്മ.”
“എന്റെ റബ്ബ് യെ….
നിന്റെ വന്നപ്പോഴേ ഉള്ള ആ ദേഷ്യം ഒക്കെ കണ്ടപ്പോഴേ തോന്നിയതാ..
ഇനി എന്ത് ചെയ്യാൻ..
അസ്ഥിക്ക് പിടിച്ചേക്കുവാണേൽ…
അങ്ങ് പിടിച്ചു കെട്ടിപിക്.
അത്രേ എനിക്ക് പറയാൻ ഉള്ള്.”
“നല്ല പണി എടുക്കേണ്ടി വരുമോ..?”
“വേണ്ടി വരും..
എന്നാലും കിട്ടണേൽ അതോകെ ചെയേണ്ടി വരും.”
“സഹായിക്കണം കേട്ടോ.”
“പുലർച്ചെ 2 ആയിടി… എനിക്ക് ഉറക്കം വന്നു ആത്മാവ് വരെ തെറി വിളിച്ചു തുടങ്ങി.
കിടന്ന് ഉറങ്ങാടി.”
ജ്യോതിക തിരിഞ്ഞു അവളുടെ ടെഡി ബിയർ ന്നെയും കെട്ടിപിടിച്ചു കിടന്നു.
രാവിലെ വെളുപ്പിനെ എഴുന്നേറ്റ് കുളിയും കഴിഞ്ഞു…
അർച്ചയോട് അമ്പലത്തിൽ പോകുവാ എന്ന് പറഞ്ഞു ഒരു പാത്രവും എടുത്തു കൊണ്ടു അമ്പലത്തിലേക്ക് അവൾ പോയി ജ്യോതിക. ഒരു ദവണി ആയിരുന്നു അവളുടെ വേഷം.
കുളിച്ചു ഒരുങ്ങി ഒരു സുന്ദരി ആയി ആണ് അവൾ ഇറങ്ങിയേ.
പറയുവാണേൽ ഇപ്പൊ അവളുടെ ചേച്ചി കാർത്തിക പോലും ഇവളുടെ സൗന്ദര്യം ത്തിന്റെ രണ്ട് അടി മാറി നിക്കും.
അർച്ച ആണേൽ എന്താണ് സംഭവം എന്നറിയാതെ അന്തളച്ചു നിന്ന്.