അവൾ വെള്ളം കൊണ്ടു ഉള്ളിൽ കയറി.. അവിടെ മേശയിൽ കൊണ്ടു വെച്ചിട്ട്..
“ഏയ്.. ഞാൻ വെള്ളം കൊണ്ടു വെക്കാൻ വന്നതാ.. ദാഹിച്ചാൽ എന്ത് ചെയ്യും.
ഐസുമ്മ പറഞ്ഞിട്ട.”
“അത്.. കാർത്തിക ചേച്ചി.. കിടക്കുന്നതിന് മുന്നേ കൊണ്ടു തന്നായിരുന്നാലോ..”
ജ്യോതിക തപ്പി തടഞ്ഞു…
“അത്.. അത് തീർന്നു പോയി കാണും എന്ന് കരുതി ആകാം.”
“ഉം..”
“അല്ല.
ഇയാൾ എന്തിനാ താഴെ കിടക്കുന്നെ.. ബെഡിൽ കിടക്ക്.. ഇല്ലേ തണുപ്പ് അടിച്ചു വല്ല അസുഖം വരുത്തി വെക്കല്ലേ.”
അത് പറഞ്ഞു അവൾ ബെഡ് വിരി ഒക്കെ തറയിൽ നിന്ന് എടുത്തു ബെഡിൽ വിരിച്ചു കൊണ്ടു ആയിരുന്നു ഇതെല്ലാം പറയുന്നേ.
അനിരുധ് ആണേൽ അത്ഭുതപെട്ടു നികുവാ ആയിരുന്നു..
ഒരു പെണ്ണ് അവളുടെ അഞ്യാ പോലെ തന്നിലേക് പറഞ്ഞു കൊണ്ടു ഇരിക്കുന്നു.
“അത് പിന്നെ.. ഇയാൾക്കു ഇഷ്ടം ആയില്ലെങ്കിലോ.. അതാ ഒന്നും ഡിസ്റ്റർബ് ആക്കാതെ ഞാൻ തറയിൽ കിടന്നേ.”
“അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ അത് അനുസരിക്കുകയോ…
ചേട്ടൻ കൊള്ളാലോ..
ഇപ്പൊ ചേട്ടൻ ബെഡിൽ കിടക്ക്..
ഞാൻ എനി ഉറക്കം ഇയാളുടെ കളയുന്നില്ല.
അതേ എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ മതി. ഞാൻ അടുത്ത് തന്നെ റൂമിൽ ഉണ്ടാകും.”
അവൾ ബെഡ് ഷീറ്റ് ഒക്കെ വിരിച് എല്ലാം കഴിഞ്ഞു റൂമിൽ നിന്ന് ഇറങ്ങി
ഗുഡ് നൈറ്റ് പറഞ്ഞു.
അവൾ അവളുടെ റൂമിലേക്കു പോയി.
റൂമിൽ ചെന്നാ ജ്യോതിക കണ്ടേ..
ബെഡിൽ അവളെയും കാത്തു ഇരിക്കുന്ന ഐസുമ്മ..
“എന്താ ഐസുമ്മ.. ഉറങ്ങില്ലേ.”
“ഒരു പ്രായപൂർത്തിയായ ഒരു ചെക്കൻ.
ഒരു പ്രായപൂർത്തി ആയ പെണ്ണ്.
രാത്രി ഒരുമണിക്ക്..