“രാത്രി 12മണി കഴിഞ്ഞപ്പോൾ ആണ് അവൾക് കഥ കേക്കണം പോലും കിടന്നു ഉറങ്ങാടി…”
അവൾ ട്രെഡി ബിയർ ന്നേ കെട്ടിപിടിച്ചു കിടക്കൽ നിർത്തി.. ഐസുമ്മ യെ കെട്ടിപിടിച്ചു കൊണ്ടു ചോദിച്ചു.
“ഐസുമ്മ..
നമ്മുടെ അനിരുധ് ചേട്ടന് വേറെ ആരേലും ആയി അഫേർ ഉണ്ടോ??”
ഐസുമ്മ യുടെ ഉറക്കം ആ ഒറ്റ ചോദ്യത്തിൽ പോയി.
പക്ഷേ അത് കാണിക്കാതെ തന്നെ ഐസുമാ പറഞ്ഞു.
“അവനു പെണ്ണ് എന്ന് പറഞ്ഞ വർഗ്ഗത്തോട് അഫയർ ഇല്ലാ..
ഫുഡിനോട് ഇഷ്ടം ആണ്.
മോരുകറിയോട് ഒരു പ്രതേക സ്നേഹം ആണ്.. അവന്റെ അമ്മ ചെറുപ്പത്തിൽ ഉണ്ടാക്കി കൊടുത്തു കൊണ്ടു ഇരുന്നത് കൊണ്ടു ആവാം.
പിന്നെ നല്ല നെയ്പായസാം അങ്ങ് ഉണ്ടാക്കി കൊടുത്തു നോക്കിയേ… ചാകും അവൻ അത്രേം ഇഷ്ടം ആണ്..
അങ്ങ് PAK ഉണ്ടായിരുന്നപ്പോൾ എന്നെ കൊണ്ടു അവൻ ഉണ്ടകിപ്പിച്ചേക്കുന്നുണ്ട്
ഇതൊക്കെ പറഞ്ഞപ്പോൾ ആണെല്ലോ ഞാൻ അവനു കുടിക്കാൻ വെള്ളം കൊണ്ടു കൊടുത്തില്ലല്ലോ.”
പറഞ്ഞു ഐസുമാ നിർത്തുന്നതിന് മുന്നേ.. റൂമിൽ കുടിക്കാൻ വെച്ച ജാഗും വെള്ളവും ക്ലാസും ആയി ജ്യോതിക റൂമിൽ നിന്ന് ഇറങ്ങി.
ഐസുമ്മ… മനസ്സിൽ പറഞ്ഞു..
എന്റെ അനിരുധെ.. അങ്ങനെ നീയും ലോക്ക് ആകാൻ പോകുവാ..
നിന്നെ എനി ഞാൻ മിലട്ടറി ലേക്ക് വിടതില്ലടാ… നീ എനി ഈ നാട്ടിൽ കിടന്നാൽ മതി… അങ്ങനെ നിന്റെ ജീവിതം ഞാൻ അങ്ങ് PAK കിടന്നു നശിപ്പിക്കാൻ വിടില്ല.
ജ്യോതിക അനിരുധ് ന്റെ റൂമിൽ വന്നു കതകിൽ തട്ടി..
അവൻ എഴുന്നേറ്റ് വന്നു തുറന്ന്..
“എന്താ ഡി.. ഇന്നലെയും രാത്രി ഉറക്കില്ല… ഇന്ന് എന്താണ്..”