“മാം ന്റെ നെയിം “
“ഐറിൻ…”
അവൾ അത്ര താല്പര്യം ഇല്ലാത്തത് പോലെ പറഞ്ഞു
“ഐറിൻ എനിക്ക് ഒരു 10 മിനിറ്റ് സമയം തരാമോ…ഞാൻ എന്തെങ്കിലും വഴി നോക്കട്ടെ…പ്ലീസ്.. “
അത് പറഞ്ഞു അവൻ സ്റ്റാഫ് ന് നേരെ ചെന്നു
“ശ്രീ എവിടെ”
“അറിയില്ല…ഇന്ന് ഇങ്ങോട്ടേക്ക് വന്നിട്ടേയില്ല…”
അത് കേട്ടപ്പോൾ അവൻ ഒന്നും മിണ്ടാതെ പുറത്തേക് ഇറങ്ങി ചെന്നു.. കൂടെ അവൻ ഫോൺ എടുത്തു ശ്രീ എന്നാ കോൺടാക്ട് ലേക്ക് വിളിക്കാൻ തുടങ്ങി…
————————
ഒരു പുഴയുടെ സൈഡിൽ ആയി ഉള്ള ഒരു പാറ…ആ പുഴയിൽ കുത്തി മറിയുന്ന വെള്ളത്തിലേക്ക് നോക്കി അവൻ കയ്യിൽ ഉള്ള ചുരുട്ട് കത്തിച്ചു കൊണ്ട് ഇരുന്നു…മനസ്സിലൂടെ പല കാര്യങ്ങളും ഓടി കൊണ്ട് നിൽക്കുന്ന അവന് ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒന്നും അങ്ങനെ അറിയുന്നുകൂടെ ഇല്ലായിരുന്നു.
അപ്പോഴാണ് അവനെ ബോധത്തിലേക് എത്തിച്ചുകൊണ്ട് സൈഡിൽ വച്ചിരുന്ന ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്…അതിൽ റിനോ എന്നാ പേര് കണ്ടതും അവൻ കാൾ എടുത്തു
“ഹലോ..”
“ഡാ.. ശ്രീ.. ബോധത്തോടെ ആണോ അതോ…. “
“നീ കാര്യം പറ മോനെ…”
അവൻ കയ്യിലുള്ള ആ ചുരുട്ട് ആ വെള്ളത്തിലേക് ഇട്ടു കൊണ്ട് എഴുനേറ്റു
“മ്മ്മ് രണ്ട് പേർ വന്നിട്ടുണ്ട്.. മലയാളികൾ ആണ്…അവർക്ക് ഇന്ന് ട്രെക്കിങ് പറഞ്ഞിട്ടുള്ളതായിരുന്നു.. നീ കൊണ്ട് വന്ന തെണ്ടിയെ വിളിച്ചിട്ട് പോലും കിട്ടാനില്ല “
ശ്രീ അപ്പൊൾ ഒന്നും മിണ്ടിയില്ല കുറച്ചു നേരം