മറുപടി പറയാതെ തന്റെ മുറിവിട്ട് ഇറങ്ങിയ ഗംഗ പെട്ടെന്ന് തന്നെ തിരികെ വന്നപ്പോൾ ആതിര അവളെ നോക്കി പുരികം ഉയർത്തി, എന്തേ എന്ന അർത്ഥത്തിൽ…
“ചേച്ചീ… ഞാൻ… ഞാൻ ക്വാർട്ടേഴ്സിലേക്ക് പൊക്കോട്ടെ?”
“എന്ത് പറ്റി?”
“ഒരു തലവേദന… എന്തോ ഒരു വല്ലായ്മ… ഞാൻ പൊക്കോട്ടെ?”
“എന്ത് പറ്റി പെട്ടെന്ന്? ഹോസ്പിറ്റലിൽ പോണോ?”
“ഏയ്യ് വേണ്ട… ഒന്ന് കിടന്നാൽ ശെരിയാവും…”
“എന്നാ നീ പൊക്കോ… ഞാൻ ഉച്ചക്ക് അങ്ങ് വന്നേക്കാം… പോയി റസ്റ്റ് എടുക്ക്… ഭക്ഷണം ഞാൻ വന്നിട്ട് വച്ചോളാം… നീ ഇനി അതിനൊന്നും നിൽക്കണ്ട. കേട്ടോ?”
“ഉം…”
വെറുതെയൊന്ന് മൂളുക മാത്രം ചെയ്തു തിരികെ പോകുന്ന ഗംഗയെ കണ്ട് ആതിരയുടെ ഉള്ളിലൊരു പിടച്ചിൽ അനുഭവപ്പെട്ടു. അവളുടെ മുഖത്തെ വിശാദം ആതിര ശ്രദ്ധിച്ചിരുന്നു. പുതിയ സ്റ്റേഷനിൽ ചാർജ് എടുത്തത് മുതൽ അവളുടെ കൂട്ടായിരുന്നു ഗംഗ. രണ്ടും ഒരേ തൂവൽ പക്ഷികൾ. ഭർത്താവിന്റെ ഉപദ്രവം സഹിക്ക വയ്യാതെ വീട് വിട്ട് ഇറങ്ങി പോലീസ് യൂണിഫോം അണിഞ്ഞ രണ്ട് പേരും പെട്ടെന്ന് തന്നെ കൂട്ടായി… ഗംഗയുടെ മുഖത്തെ ആധിയുടെ കാരണം അറിയാതെ ആതിരയും വിഷമിച്ചു.
(തുടരും)