“എന്നാ എന്റെ ചെക്കൻ ചെല്ല്… ഡിസ്ചാർജ് എഴുതി തരാം ഇപ്പോ തന്നെ… പിന്നെ… ഒരു കുറച്ചു ദിവസം അവളെ ശല്യം ചെയ്യരുത്… പറഞ്ഞേക്കാം”
റൂമിലെത്തി ഡിസ്ചാർജ് ആയ വിവരം അഫ്സൽ പറഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് ഷഫീദയാണ്… അവൾക്ക് എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതി…
ഷംലയോടും ഷഫീദയോടും സംസാരിച്ചിരിക്കുമ്പോഴാണ് അഫ്സലിന്റെ ഫോണിൽ രമ്യയുടെ കാൾ വന്നത്. അവൻ കാൾ അറ്റൻഡ് ചെയ്തു റൂമിനു വെളിയിലേക്ക് ഇറങ്ങി.
“ഡാ ചെക്കാ… നീയിത് എവിടാ? ഒന്ന് വിളിക്കാത്തത് എന്താ?”
“ഹോസ്പിറ്റലിൽ ആണെടി… പാത്തുനെയും കൊണ്ട്”
“അതിനു ഡേറ്റ് ആയില്ലല്ലോ”
“ഇല്ല… ഡേറ്റ് ആവാതെ തന്നെ അതങ്ങു പോയെടി”
“എന്താ???”
അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലാവാത്ത രമ്യയോട് അവൻ കാര്യങ്ങൾ വിവരിച്ചു പറഞ്ഞു.
“ഈശ്വരാ.. എന്നിട്ട് അവൾക്ക് എങ്ങനെയുണ്ട്?”
“ഇപ്പോ ഓക്കേ ആണ്..”
“ആളെ കിട്ടിയോ? കേസ് കൊടുത്തോ?”
“കിട്ടിയിട്ടുണ്ട്… കേസ് കൊടുത്തു”
“അഹ്… ഞാൻ നിന്റെ കാൾ ഒന്നും കാണാതായപ്പോ വിളിച്ചതാടാ”
“തിരക്കായെടി ഇവിടെ… സുരേഷ് ഇല്ലേ അവിടെ?”
“ഇല്ല… ഇന്ന് പണിക്കാർ വന്നിട്ടുണ്ട്. അങ്ങോട്ട് പോയതാ…. അത് പറയാനും കൂടെയാ ഞാൻ വിളിച്ചേ”
“എന്ത് പറ്റി?”
“നീ സമയം കിട്ടുമെങ്കിൽ ഒന്ന് അങ്ങോട്ട് ചെന്ന് നോക്കണേ. സുരേഷ് പോയത് കൊണ്ട് പ്രത്യേകിച്ചു ഗുണം ഒന്നുമില്ലടാ”
“ഇന്ന് ഡിസ്ചാർജ് ആവും. ഒന്ന് ഫ്രീ ആയിട്ട് ഞാൻ അങ്ങോട്ട് പോയി നോക്കാം”