ആ സമയം സിനി ബിനിലയെ വിളിച്ചുണർത്തിയിരുന്നു. ഷംലയെ കണ്ട് അവളെ നേരിടാൻ വയ്യാതെ ബിനില തല കുനിച്ചിരുന്നു.
കൈകളിൽ ഉള്ള തലോടൽ ആസ്വദിച്ചുകൊണ്ടാണ് ഷഫീദ ഉറക്കം വിട്ട് എണീറ്റത്.
“ഉമ്മ്ഹ… ഉമ്മ എപ്പഴാ വന്നേ”
“ഞാനിപ്പോ വന്നേ ഉള്ളൂ…”
മകളുടെ കവിളുകളിൽ തലോടികൊണ്ട് ആ സ്ത്രീ അടുത്തിരുന്നു.
“ചേച്ചീ… ഇക്ക…?”
“അവൻ ഭക്ഷണം മേടിക്കാൻ പോയി”
സിനി അത് പറഞ്ഞു തീരുമ്പോയേക്കും അഫ്സൽ മുറിയിലേക്ക് കടന്നു വന്നിരുന്നു.
“ഉമ്മാ… എപ്പോഴാ വന്നേ?”
അഫ്സലിനെ കണ്ട് ഷംല എണീറ്റു… അവനടുത്തേക്ക് വന്ന ഷംല അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി…
“മോനെ… എന്റെ മോൾക്ക് പടച്ചോൻ ഈ ഗതി വരുത്തിയല്ലോടാ… അവൾക്ക് സന്തോഷം കൊടുക്കാൻ പടച്ചോനെന്താടാ മെനക്കേടാത്തത്?”
“ശേ… ഉമ്മയെന്താ ഇങ്ങനെ? ആ കുഞ്ഞിനെ ഞങ്ങൾക്ക് വിധിച്ചിട്ടുണ്ടാവില്ല… അതുകൊണ്ടാവും അങ്ങനെ ഒക്കെ സംഭവിച്ചത്”
അവൻ അവളെ ഷഫീദക്ക് അരികിലേക്ക് ഇരുത്തി അവളെ ചേർത്തു പിടിച്ചു. ഷംലയുടെ സങ്കടം കണ്ട ബിനിലയുടെ കണ്ണുകൾ നിറഞ്ഞു… എല്ലാത്തിനും മൂക സാക്ഷിയായി സിനിയും…
“ഉമ്മ എന്തിനാ കരയുന്നെ? ഉമ്മ നോക്കിക്കോ… ഒരു പത്ത് മാസം കഴിഞ്ഞാൽ ഞങ്ങൾക്കൊരു കുഞ്ഞു ജനിക്കും… അല്ലെ ചേച്ചി?”
സിനിയെ നോക്കി കണ്ണിറുക്കി കൊണ്ട് ഷഫീദ പറഞ്ഞതും സിനിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.
“ബാപ്പാന്റെ അടുത്ത് ആരാ?”
“ഇത്തയുണ്ട്…”