ഞങ്ങൾ കുറേ നേരം ബീച്ചിലൂടെ ഉല്ലസിച്ചു നടന്നു. അത് കഴിഞ്ഞ് ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിക്കുകയും ചെയ്തു. എന്നിട്ട് റോഡ് സൈഡിൽ കൂടി സംസാരിച്ചു നടക്കുമ്പോഴാണ് നിവിന് ഒരു കോൾ വന്നത്. കോൾ എടുത്ത് സംസാരിച്ച ശേഷം നിവിൻ എന്റെ നേരെ നോക്കി.
“എനിക്ക് പെട്ടെന്ന് ഓഫീസ് വരെ പോണം. ഒരു ഇമ്പോർട്ടന്റ് മാറ്റർ ആയിരുന്നു.”
“ഓ, ഓക്കേ പൊക്കോ.”
“സോറി.”
“എയ്, അത് കുഴപ്പമില്ല. നമുക്കിനിയും ഇങ്ങനെ പോവാലോ.”
നിവിൻ ഒരു ഓട്ടോയിൽ കയറി പോയി. ഞാൻ വീട്ടിൽ പോവാൻ ഒരു ബസ്സിൽ കയറി. അത്യാവശ്യം തിരക്കുള്ള ഒരു ബസ്സ് ആയിരുന്നു. ഞാൻ ഓർക്കാതെ പുറകിലൂടെയാണ് ബസിനുള്ളിൽ കയറിയത്. പെട്ടെന്ന് ഞാൻ ആ കാര്യം ഓർത്ത് ആണുങ്ങൾക്കിടയിലൂടെ മുമ്പിലേക് പോവാൻ ശ്രമിച്ചു.
തിരക്ക് കാരണം ഞാൻ അവരെ തൊട്ടുരുമ്മിക്കൊണ്ട് മുന്നിലേക്ക് നടന്നു. എല്ലാവരും എന്നെ തന്നെ നോക്കിനിന്നു. ഞാൻ മുന്നിൽ സ്ത്രീകൾക്ക് അരികിൽ നിന്നു. പെട്ടെന്ന് ബസ് ബ്രേക് പിടിച്ചു. എന്റെ മുതുകിൽ ഒരാൾ വന്നിടിച്ചു.
“സോറി.” അയാൾ പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കി. അത് ഹൗസ് ഓണർ ആയിരുന്നു(40+ വയസ്സുണ്ട്). അയാൾ എന്റെ മുഖത്തേക്ക് സൂക്ഷിച് നോക്കി. അയാൾക്ക് എന്നെ മനസ്സിലായി കാണുമോ? എനിക്ക് പേടിയായി.
“നമ്മളിതിനു മുമ്പ് കണ്ടിട്ടുണ്ടോ?” അയാൾ ചോദിച്ചു.
“എയ്, ഇല്ല.”
സ്ഥലമെത്തിയപ്പോൾ ഞാൻ ബസ്സിറങ്ങി നടന്നു. ഓണറും ആ സ്റ്റോപ്പിൽ തന്നെയിറങ്ങി. ഞാൻ നടക്കാൻ തുടങ്ങി. ഇടക്ക് പുറകിലോട്ട് നോക്കി. അയാൾ പുറകെ തന്നെ ഉണ്ടായിരുന്നു. ഞാൻ കുറച്ചു വേഗത്തിൽ നടന്നു. വീടിന്റെ അടുത്തെത്തിയപ്പോൾ ഞാൻ പുറകോട്ടൊന്ന് നോക്കി. അയാളെ എവിടെയും കണ്ടില്ല. ഞാൻ വേഗം വീടിന്റെയുള്ളിൽ കയറി വാതിലടച്ചു. ഞാനാകെ വിയർത്തു. ഞാൻ ഉടുപ്പ് മാറാൻ മുറിക്കകത്ത് കയറി. സാരിയുടെ തുമ്പിൽ കുത്തിയ പിൻ അഴിച്ചു. അപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത്.