അമ്മ:-മ് ഇനി ഞാൻ ആയിട്ട് മുടക്കുന്നില്ല പോയി വാ..
ഞാൻ:-താങ്ക്സ് അച്ഛന് അമ്മ ഉമ്മാ.
അമ്മ:-അല്ല ഇവന് എങ്ങനെ പോകും നിങ്ങൾ കൊണ്ട് പോയി ആകുമോ ?
അച്ഛൻ:-എനിക്ക് ഒഴിവ് ഇല്ല. ഇവിടെ നിന്നും ട്രെയിൻൽ നമുക്ക് കയറ്റി വിടാം .കോഴിക്കോട് എത്തുമ്പോൾ വാസു നോക്കികോളും വിളിച്ചു പറയാം.മതിയില്ലേ
അമ്മ:-(മനസില്ലാ മനസോടെ) മ്…
വാസു എന്ന് പറഞ്ഞാൽ അച്ഛന്റെ നാട്ടിൽ ഉള്ള അനിയൻ വാസുദേവൻ എന്നാണ് മുഴുവൻ പേര് ചെറിയച്ഛന് മക്കൾ ഇല്ല ഭാര്യ ചെറിയമ്മ അനിത,അവസാനത്തെ അനിയൻ സുദേവൻ ആ ചെറിയച്ഛൻ സൌദിയിൽ ആണ് ചെറിയമ്മ കമല അവർക്ക് രണ്ടു പെൺ മക്കൾ ചെറിയച്ഛൻ രണ്ടു വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരും.
വിവരങ്ങൾ ഒക്കെ ഫോൺ വഴി അറിയും അച്ഛൻ ആയാലും അമ്മയായാലും ബന്ധങ്ങൾ എപ്പോഴും സൂക്ഷിയ്ക്കും അവിടെ പോകാന് തിരക്കുകൾ സമ്മതികില്ല എന്ന് മാത്രം.
അങ്ങനെ ആ ദിവസം വന്നു ഇന്ന് ഞാൻ എന്റെ അച്ഛന്റെ നാട്ടിലേക്ക് വണ്ടി കയറും.ഞാൻ വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞപ്പോൾ അവിടെ എല്ലാവരും വലിയ സന്തോഷത്തിൽ ആണ് എന്ന് അച്ഛൻ പറഞ്ഞു അറിഞ്ഞു.
അത് കേട്ടപ്പോൾ ഞാനും ഹാപ്പി.അച്ഛനും അമ്മയും എന്നെ ട്രെയിൻ കയറ്റി തന്നു പോയി ആദ്യമായി ഞാൻ ട്രെയിൻൽ പോകുന്നത് കൊണ്ട് ആയിരിക്കണം അമ്മയ്ക്ക് മുഖത്തു ഒരു വെളിച്ചം ഇല്ല.അവിടെ എത്തി ഒരു ഫോൺ ചെയിതാൽ തീരുന്ന പ്രശ്നമേ ഉള്ളൂ അമ്മ ഒരു പാവം ആണ്.ആദ്യം എതിരക്കും എങ്കിലും എന്റെ ഇഷട്ടങ്ങള്ക്ക് എതിര് നിലക്കാറില്ല.
അങ്ങനെ മണികൂറുകൾ നീണ്ട യാത്രയ്ക്ക് ഒടുവിൽ ഞാൻ കോഴിക്കോട് നഗരത്തിൽ വന്നു ഇറങ്ങി.ഫോണിൽ വിളിച്ചു ചെറിയച്ഛനെ കണ്ടു എന്നെ കെട്ടിപിടിച്ചു ബാഗ് ഒക്കെ വാങ്ങി പാർക്കിങ് ലക്ഷ്യമാകി നടന്നു.അവിടെ നിന്നും 1 മണികൂർ യാത്ര ഉണ്ട് തറവാട്ടിലേക്ക് ഞാൻ കാറിൽ ഇരുന്നു എന്റെ നാടിന്റെ ഭാഗി കണ്ടു.