.കുറച്ചു കാലം എനിക്ക് അച്ഛന്റെ നാട്ടിൽ പോയി നിൽക്കണം എക്സാം result വന്നാൽ പിന്നെയും പഠിക്കാൻ ഒരുപാട് ഉണ്ടാകും അതിന്റെ ഇടയിൽ കിട്ടുന്ന ഈ ചെറിയ സമയം കോഴിക്കോട് ഒന്നു പോകണം.
4 വര്ഷം മുൻപ് ആണ് അവിടെ അവസാനമായി പോയത് ഞാൻ പറഞ്ഞല്ലോ വലിയ തറവാട് ആണ് വലിയ പറമ്പിൽ ഒരു വീട് ചുറ്റും കണ്ണെത്താ ദൂരം കൃഷി.പിന്നെ വലിയ കുളം അതിൽ ഒന്നു നീന്തി കുളിക്കുന്നത് തന്നെ ഗംഭീര പരിപാടിയാണ് പിന്നെ ആ നാടിന് തന്നെ ഒരു പ്രത്യേക ഭാഗിയാണ്.ഒക്കെ ഒന്നു ആസ്വദിക്കണം തിരിച്ചു പോരാണം.
അങ്ങനെ രണ്ടു ദിവസത്തെ നീണ്ട ഉറക്കത്തിന് ശേഷം അമ്മയോടും അച്ഛനോടും കാര്യം പറയാൻ തീരുമാനിച്ചു.
ഞാൻ:-അച്ഛനും അമ്മയും എന്റെ ഒരു ആഗ്രഹം സാധിച്ചു തരണം.
അമ്മ:-അതിന് നീ എക്സാം എഴുതി അല്ലേ ഉള്ളൂ പാസ് ആയില്ലല്ലോ അപ്പോ അല്ലേ ആഗ്രഹം ഒക്കെ.
ഞാൻ:-അതല്ല അമ്മേ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.
അമ്മ:-മ്
ഞാൻ:-എനിക്ക് കുറച്ചു ദിവസം കോഴിക്കോട് പോയിട്ട് തറവാട്ടിൽ നിൽക്കണം.
അമ്മ:-എന്തിനാ അതൊന്നും വേണ്ട മര്യാദക്ക് ഇവിടെ ഇരുന്നോ.
ഞാൻ:- അമ്മേ പ്ലീസ്സ് കുറച്ചു ദിവസം അല്ലേ ഞാൻ പോയിട്ട് വേഗം ഇങ്ങ് വരില്ലേ .
അച്ഛൻ:-നിനക്ക് എന്താ ഇപ്പോ എങ്ങനെ തോന്നാൻ ?
ഞാൻ:-ഇപ്പോൾ അല്ലേ അച്ഛാ പോകാൻ കഴിയൂ result വന്നു അഡ്മിഷൻ കിട്ടിയാൽ പിന്നെ കഴിയില്ലല്ലോ.
അച്ഛൻ:-അങ്ങനെയാണ് നിന്റെ ആഗ്രഹം എങ്കിൽ അമ്മ സമ്മതം തണൽ പോയി വാ .
അമ്മ:-എനിക്ക് ഇഷട്ടമല്ല
ഞാൻ:-അമ്മേ പ്ലീസ്സ്.
അച്ഛൻ:-അവൻ പോയി വരട്ടെ ടോ താൻ അവനെ ഒന്ന് വിടൂ..