വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

Posted by

അപ്പൊ ആള് ഒക്കെയാണ് അല്ലേ…

അതേ… എങ്കിലും കുറച്ചൊക്കെ സ്ട്രോങ്ങ്‌ ആയി നിൽക്കാൻ പറയണം കഴിഞ്ഞ ദിവസം റൂമിൽവെച്ചു കലിം അവനോട് ഒരു കാര്യവുമില്ലാതെ തട്ടികയറിയിട്ട് അവൻ ശബ്ദം പോലുമുയർത്താതെ സംസാരിക്കുന്നതാ കണ്ടത് എന്നെ കണ്ടപ്പോയാ കലിം നിർത്തിയെ…

അവരോട് അവന്റെ മെക്കിട്ട് കയറാൻ നിൽക്കണ്ട എന്ന് നിങ്ങള് തന്നെ പറഞ്ഞേക്ക് അവന് ദേഷ്യം വരാൻ സമയമെടുക്കുമെന്നെ ഉള്ളൂ ദേഷ്യം വന്നാൽ കൺട്രോൾ ചെയ്യാൻ നിങ്ങളെല്ലാരും കൂടെവിചാരിച്ചാലും ചിലപ്പോ പറ്റിയെന്നുവരില്ല…

പിന്നെയും ഇത്തിരിസമയം സംസാരിച്ച് അഷറഫ്‌ക്ക പോയപിറകെ അനു അങ്ങോട്ട് വന്നു

എന്താടാ… സുഖമാണോ നിനക്ക്…

സുഖാണിക്കാ… ചിലവിന് പൈസയുണ്ടോ കൈയിൽ…

ഇങ്ങളും ബാബയും തന്നത് അതുപോലെതന്നെ ഉണ്ട്…

നീ ഫോണിൽ കാർഡൊന്നും കയറ്റിയില്ലേ…

വൈഫൈ ഇല്ലേ പിന്നെന്തിനാ…

ഒരു കാർഡ് വാങ്ങി കൈയിൽ വെച്ചോ പുറത്ത് പോവുമ്പോ എങ്ങാനും വിളിക്കാനോ മറ്റൊ ആവശ്യം വന്നാൽ…

ഞാനതിനു പുറത്തൊന്നും പോകുന്നില്ലല്ലോ…

മ്മ്… ലൈസൻസ് എടുക്കണം… കുറച്ച് ദിവസം കഴിഞ്ഞോട്ടെ അപ്പോയെക്കും ഏന്റെ തിരക്കും ഒന്നൊതുങ്ങും…

ശെരി…

എല്ലാരോടും ചിരിച്ചുകളിച്ചു നിൽക്കുന്നതൊക്കെ ശെരി പറയാനുള്ള കാര്യം അപ്പപ്പോ പറയണം… ആരോടും തല്ല് കൂടാനൊന്നും നിൽക്കരുത് അറിയാലോ നാടല്ല…

അറിയാമിക്കാ…

എന്തേലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണം…

ശെരി…

എങ്കി ഞാൻ പോട്ടെ…

ശെരി…

അവനോട് പറഞ്ഞ് അവിടുന്ന് തിരിക്കുമ്പോ നൂറയെ വിളിച്ചു അവൾ റെഡിയായി നിൽക്കുകയാണെന്നു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *