അവൾക്കരികിലേക്ക് ഓടിയടുക്കാൻ പോയ അച്ഛനെയും അമ്മയെയും കുട്ടികളെയും അവർ പിടിച്ചുവെച്ചു
എന്നെ കൊന്നാലും ഒരുത്തനും രക്ഷപെടാൻ പോകുന്നില്ല ജീവൻ വേണമെങ്കിൽ ഓടി ഒളിച്ചോ… എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവൻ നിങ്ങളെ ജീവനോടെ കത്തിക്കും…
അവന്റെ കൈ വീണ്ടും അവളുടെ കവിളിൽ പതിഞ്ഞു അവളുടെ വായിൽ രക്തത്തിന്റെ രുചിയറിഞ്ഞു
അവനരികിൽ നിൽക്കുന്നവരെ നോക്കി
എനെ കൊന്നോ എന്നാലും നിനക്ക് കാശുണ്ടാക്കാൻ അവന്റെ വെപ്പാട്ടിയാവാൻ എന്നെ കിട്ടില്ല… നീയൊക്കെ അനുഭവിക്കും… ഷെബിൻ അഹമ്മദ്… ഓർത്തുവെച്ചോ ആ പേര്… നിന്നെയൊന്നും പോലെ കൂടെ ഉള്ള ആളുകളെ തണ്ടല്ലിന്റെ ഭലത്തിൽ ആണത്തം കാണിക്കുന്നവനല്ല… അവന്റെ കൂടെ ഉള്ളവരുടെ ഭലം അവനാണ്… ഹർപ്രീത് സിംഗിന്റെ ഭർത്താവ് ഷെബിൻ അഹമദ്… എനിക്കെന്തെങ്കിലും പറ്റിയാൽ അവൻ വരും നിങ്ങളെ എല്ലാത്തിനെയും അവൻ കൊല്ലും…
അവൾ വായിലെ രക്തമടക്കം മുന്നിലുള്ളവന്റെ മുഖത്തേക്ക് തുപ്പി മുഖം തുടച്ച വലം കയ്യാൽ അവൻ അവളുടെ കവിളിൽ ആഞ്ഞടിച്ചു അവൾ നിലത്തേക്ക് വീണതും അവനവളുടെ മുടിയിൽ കുത്തിപിടിച്ചു വലിച്ചു പൊക്കി
വിരൽപാടുകൾ അവളുടെ കവിളിൽ തിണർത്തു കിടന്നു ചുണ്ടുകളുടെ വശം പൊട്ടി തളർന്നു തുടങ്ങിയ അവളെയും അവളുടെ മുടിയിൽ കുത്തിപിടിച്ചു നിർത്തിയവനെയും നോക്കി ആ മതാപിതാക്കളും സഹോദരങ്ങളും നിസ്സഹായരായി ആർത്തു കരഞ്ഞു
അരികിൽ നിന്ന അവളുമായി മുഖസമയമുള്ളവൻ അവളെ നോക്കി
നിന്നെയോ ഇവറ്റകളെയോ രക്ഷിക്കാൻ ഒരുത്തനും വരില്ല നിന്നെ കഴിഞ്ഞ ദിവസം ടിവി യിൽ കണ്ടപ്പോ മുതൽ സേട്ട് കൊതിച്ചിരിക്കുകയാ നീയെങ്ങാനും ചത്താൽ പകമാവാൻ നിർത്തിയ ഇവളുമാരിളൊന്നിനെ പകമാവും മുൻപ് സേട്ടിനു കൊണ്ടുകൊടുക്കും ഞാൻ