ഞാൻ അകത്തോട്ടു കയറി ചെന്നപ്പോ കണ്ടത് കുറെ ട്യൂബ് ഒക്കെ ഇട്ടു കിടക്കണ എൻ്റെ ആനിയെ ആണ്. അവളുടെ അടുത്ത് ചെന്ന് ഇരുന്നു അവളുടെ കയിൽ പിടിച്ച് ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ കണ്ണ് തുറന്നു. മരുന്നിൻ്റെ സെഡേഷൻ. കാരണം എന്ന് തോന്നുന്നു ഇടക്ക് ഇടക്ക് കണ്ണ് അടഞ്ഞു പോകുന്നു എന്ന് തോന്നി. അവളോട് എന്തോക്കെയോ എനിക്ക് പറയണം എന്ന് ഉണ്ടായിരുന്നു പക്ഷേ ഒന്നും മിണ്ടിയില്ല ഞാൻ അവളെ നോക്കി ഇരുന്നു. പക്ഷേ പെട്ടന്ന് ആയിരുന്നു ഒരു പിടച്ചിൽ. നേഴ്സ് ഡോക്ടർ ഒക്കെ വന്നു എന്നോട് പുറത്ത് ഇറങ്ങാൻ പറഞ്ഞു.
പുറത്ത് ഇരങ്ങിയപ്പോ എനിക്ക് എല്ലാം മനസ്സിലായി. അവിടെ ഉണ്ടായിരുന്ന ഒരു കസേരയിൽ ചെന്നു അങ്ങ് ഇരുന്നു. ഒന്ന് പൊട്ടി കരയണം എന്ന് ഉണ്ട് പക്ഷേ അതിനും എനിക്ക് പറ്റുന്നില്ല. എൻ്റെ അടുത്ത് വന്നു അവന്മാരും ഇരുന്നു ഇടവും വലവും ആയി. ഞാൻ ഒന്ന് ആനിയുടെ വീട്ടുകാരെ നോക്കിയപ്പോ അപ്പച്ചൻ അങ്ങനെ നിക്കുവാ, അമ്മച്ചിയും പ്രീതയും കരഞ്ഞു കരഞ്ഞു നിൽക്കുവാ അവിടെ. കുറച്ചു കഴിഞ്ഞപ്പോ ഡോക്ടർ പുറത്ത് വന്നു.
ഡോക്ടർ: ശ്രേമിക്കാൻ പട്ടുന്നപോലെ നോക്കി പക്ഷേ അവൾ അങ്ങ് പോയി.
അതു കേട്ട് കഴിഞ്ഞപ്പോ എൻ്റെ കയ്യിൽ നിന്ന് പോയി. അത്രേം നേരം കരയാതെ ഇരുന്ന ഞാൻ കരഞ്ഞു. എല്ലാത്തിനും എൻ്റെ ഒപ്പം അവന്മരും ഉണ്ടായിരുന്നു.
ഞാൻ: സൂര്യാ
ഞാൻ: ബില്ല് എത്രയാ എന്ന് ഒക്കെ നോക്കി അടക്ക്. ഇതാ പേഴ്സ് പൈസ ഉണ്ട്. പിന്നെ കാർഡും ഉണ്ട്.
സൂര്യ: ശെരി
ഞാൻ: കിച്ചു അവളുടെ വീട്ടിലും പള്ളിയിലും ഒരു കാര്യത്തിനും ഒരു കുറവും വരുത്തരുത്. എല്ലാം നീ നോക്കണം.