ഞാൻ: അതു ആനി
ആനി: ആണ് എന്ന് എനിക്ക് അറിയാം. സച്ചി പറയാതെ പറയുന്ന ഒക്കെ എനിക്ക് മനസ്സിലായി. എനിക്കും ഇഷ്ടം ആണ് പക്ഷേ എനിക്ക് നിൻ്റെ കൂടെ ജീവിക്കാൻ ഉള്ള യോഗം ഇല്ല.
ഞാൻ: എന്താ ആനി ഇങ്ങനെ ഒക്കെ പറയണേ
ആനി: ഞാൻ പറയുന്ന മൊത്തം സച്ചി കേൾക്കണം. എന്നിട്ട് മാത്രമേ സംസരിക്കാവൂ
എനിക്ക് കാൻസർ ആണ് വയറിൽ. കുറച്ചു നാൾ ആയി. ഡോക്ടർ ഒക്കെ പറഞ്ഞേക്കുന്നത് അഞ്ച് വർഷം ആണ്. നാല് കൊല്ലം കഴിഞ്ഞു ഇപ്പൊ. ഇടക്കു ഇടക്ക് നല്ല പൈൻ വരാർ ഉണ്ട്. ഫുഡ് പോലും എനിക്ക് അധികം കഴിക്കാൻ പറ്റില്ല. ഇടക്ക് ഇടക്ക് ഞാൻ കോളേജ് വരതത്തും ഇത് ഒക്കെ കൊണ്ട് ആണ്. ആർക്കും അറിയില്ല എൻ്റെ വീട്ടുകാർക്കും ഇപ്പൊ സചിക്കും മാത്രമേ അറിയാവൂ. ഇത് ഒക്കെ ഞാൻ പറയുന്നത് ഒരു ദിവസം ഞാൻ അങ്ങ് പോയാൽ സച്ചി വിഷമിക്കും. ഞാൻ കുറെ സന്തോഷിച്ചത് നിൻ്റെ കൂടെ ആണ്. നിൻ്റെ കൂടെ ഉള്ള ഓരോ നിമിഷവും എനിക്ക് അത്രേം സന്തോഷം ഉള്ളത് ആണ്. ഇനി ഞാൻ എത്ര നാൾ എന്ന് അറിയില്ല. അവസാനത്തെ തവണ ഹോസ്പിറ്റൽ പോയപ്പോ ഡോക്ടർ പറഞ്ഞത് കുറച്ചു കൂടെ സ്പ്രെഡ് ആയി എന്ന് ആണ്. വലിയ ഹോപ് ഒന്നും ഇല്ല. ഞാൻ എല്ലാം അറിയണം എന്ന് ഉള്ളത് കൊണ്ട് എല്ലാം ഓപ്പൺ ആയി സംസാരിച്ചത്. എനിക്ക് ഇത്രേം നാളും ഇതൊന്നും പ്രേഷണമേ അല്ലായിരുന്നു പക്ഷേ നിൻ്റെ സ്നേഹത്തിനു മുന്നിൽ ഞാൻ വീണു പോയി.
ആനി ഇത് എല്ലാം പറഞ്ഞപ്പോ ഞാൻ ഒരു മരവിച്ച അവസ്ഥ ആയിരുന്നു. എന്ത് പറയണം എന്ന് പോലും അറിയാതെ നിന്നു കുറെ നേരം.
ഞാൻ: ആനി
ആനി: സച്ചി പറഞ്ഞോ
ഞാൻ: എന്നും നീ എൻ്റെ കൂടെ കാണും. ഡോക്ടർ അല്ല തീരുമാനിക്കുന്നത് നീ മരിക്കുന്നത് ദൈവം ആണ്