എല്ലാം കഴിഞ്ഞ് പോലീസ് ജീപ്പ് പോയപ്പോ ഞാൻ ആനിയുടെ അടുത്ത് ചെന്നു.
ഞാൻ: ആനി താൻ ഒക്കെ അല്ലെ
ആനി: താങ്ക്സ് സച്ചിൻ
ഞാൻ: അതു ഒക്കെ പൊട്ടെ ഡോ . വിഷമില്ലാത്ത ഞാൻ ഉണ്ടല്ലോ
ഞാൻ അതു പറഞ്ഞു കഴിഞ്ഞപ്പോ ആനി മുഖന്ത് ഉണ്ടായ ഒരു സന്തോഷം മതി ആയിരുന്നു എനിക്ക്.
അന്നത്തെ സംഭവത്തിന് ശേഷം കോളേജ് മൊത്തത്തിൽ ഒരു വലിയ ഇമേജ് ഉണ്ടായിരുന്നു ഞങ്ങൾക്ക്. എന്ത് ഉണ്ടായാലും ഞങൾ ഉണ്ടായിരുന്നു എല്ലാർക്കും. അന്നത്തെ സംഭവത്തിന് ശേഷം സീനിയേഴ്സ് എല്ലാവരും ഒതുങ്ങി അല്ലേൽ ഞങൾ ഒതുക്കി എന്ന് വേണേൽ പറയാം.
കോളേജ് സെക്കൻ്റ് ഇയർ ആയപ്പോ ഞാനും ആനിയും നന്നായി അടുത്തു. പക്ഷേ ഞാൻ എൻ്റെ ഇഷ്ടം പറഞ്ഞില്ല എന്തോ ആഹ് സൗഹൃദം പോയാലോ എന്ന് പേടിച്ച്. പക്ഷേ ഞാൻ പറയാൻ തയ്യാർ ആയി.
ഒരു ദിവസം ഞാൻ ആനിയോട് സംസാരിച്ചു
ഞാൻ: ആനി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
ആനി : എനിക്കും ഉണ്ട്. പക്ഷേ ഇവിടെ വേണ്ട .നമുക്ക് ഉച്ചയ്ക്ക് ശേഷം ഒന്ന് പുറത്ത് പോകാം.
ഞാൻ: ശെരി
കിച്ചു : എന്താ അവൾ പറഞ്ഞേ
ഞാൻ: ഉച്ചയ്ക്ക് ശേഷം പുറത്ത് പോകാം അപ്പോ പറയാം എന്ന് പറഞ്ഞു.
കിച്ചു: എല്ലാം പറയണം കേട്ടല്ലോ
ഞാൻ : പറയാം
ഉച്ചയ്ക്ക് ഞാനും ആനിയും കൂടെ ഇറങ്ങി. വഴി ഒക്കെ അവളാണ് പറഞ്ഞത്. അവസാനം ചെന്നു നിന്നത് ഒരു കായൽ തീരത്ത് ആണ്. സമാധാനം ആയ സ്ഥലം.
ഞാൻ : എന്താ ആനി പറയാൻ ഉണ്ട് എന്ന് പറഞ്ഞത്
ആനി: കുറച്ചു നേരം ഇങ്ങനെ നിക്ക് എൻ്റെ സച്ചി.
ഞാൻ: സച്ചി എന്ന് ഉള്ള വിളി എന്ന് ആനി വിളിച്ചപ്പൊ എനിക്ക് ഉണ്ടായ സന്തോഷം
ആനി: സചിക്ക് എന്നെ ഇഷ്ടം ആണ് അല്ലെ.