ആദ്യത്തെ ദിവസം ആയത് കൊണ്ട് ഉച്ചവരെ ഉണ്ടായിരുന്നോളൂ. ഉച്ച ആയപ്പോ അവൾടെ അടുത്ത് സംസാരിക്കാൻ ആയി കുറെ തിരക്കി പക്ഷെ കണ്ട് കിട്ടേല. അപ്പോ ആണ് എൻ്റെ മനസ്സിൽ ഒരു ഓർമ്മ കിട്ടിയത് ആനി പറഞ്ഞ അവൾടെ സ്ഥലം. ഏതു സ്ഥലം ആണേലും ഇവന്മാർ കണ്ട് പിടിക്കും.
അങ്ങനെ സ്ഥലം ഒക്കെ പറഞ്ഞു നോക്കാം എന്ന് പറഞ്ഞു പോയി. രാത്രി ആണേൽ ഉറക്കവും വന്നില്ല. പിറ്റേന്ന് അവളെ കാണണം എന്ന് ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത് തന്നെ പക്ഷെ ആനി വന്നില്ല. രണ്ടു ദിവസം കഴിഞ്ഞ് ആണ് ആനി കോളേജിൽ വന്നത്. പക്ഷേ അന്ന് തന്നെ ഒരു സംഭവവും ഉണ്ടായത്.
രാവിലെ എല്ലാ ദിവസത്തേം പോലെ കോളേജിൽ പോകാൻ ഇറങ്ങി ചെന്നു സൂര്യയെ വിളിച്ചപ്പോ അവൻ ആണേൽ മോണ്ടി. നിങ്ങൾ പൊക്കോ ഞാൻ വന്നേക്കാം എന്ന്. കോപ്പ് രാവിലെ മൂട് പോയി ആയി ഞാനും കിചും ചെന്നത്. വന്നു കാർ പാർക്കിംഗ് ചെയ്തപ്പോ കിച്ചു പറഞ്ഞു ആനി അല്ലെ അവിടെ എന്ന്.
കണ്ട സന്തോഷത്തിൽ കാർ പാർക്ക് ചെയ്തു ഇറങ്ങിയപ്പോ കണ്ടത് ആനി പേടിച്ച് നിക്കുന്നെ ആണ്. അങ്ങോട്ട് പോകാൻ തുടങ്ങിയതും നമ്മുടെ ക്ലാസ്സിലെ ഒരു പയ്യൻ വന്നു പറഞ്ഞു സീനിയേഴ്സ് അവളെ രാഗ് ചെയ്യുന്ന് ആണ്. ഞാൻ അങ്ങോട്ട് പോകുന്ന കണ്ട് കിച്ചു അപ്പോഴേ ഹരിക്ക് മെസ്സേജ് അയച്ചു.
ഞാൻ ചെന്ന് എന്ത് പറ്റി ആനി എന്ന് ചോദിച്ചപ്പോഴേ അവളുടെ കണ്ണിൽനിന്ന് കണ്ണീരുവീണു. രണ്ടു മൂന്നു തവണ ചോദിച്ചപ്പോ സീനിയേഴ്സ് ചോറി ആയി അവന്മാർക്ക് ഞാൻ ആരാ എന്താ എന്നൊക്കെ അറിയണം പോലും.
ഒന്ന് പറഞ്ഞു രണ്ടു പറഞ്ഞു ഉന്തും തള്ളും ആയി ഒരുത്തനെ കേറി ഞാൻ അങ്ങ് പൊട്ടിച്ചു ദോഷം പറയരുതല്ലോ അതു മാത്രമേ അവന്മാർക് ഓർമ്മ ഉള്ളൂ പിന്നെ അങ്ങ് പൊരിഞ്ഞ അടി ആയി. അവിടെ അവൾടെ അടുത്ത് സംസാരിച്ച ഇല്ലാത്തതിനെ അവിടെ ഇട്ട് തന്നെ കൊടുത്തു കൊറേ. അവസാനം എന്നേം കിച്ചുനേയും ടീച്ചേഴ്സ് എല്ലാം കൂടെ വന്നു ആണ് പിടിച്ച് മറ്റിയെ.