സൂര്യ: വേണ്ട അവൻ എല്ലാം ചെയ്തു. എല്ലാ കാര്യത്തിനും പൈസ കൊടുത്തതും എല്ലാം അവനാണ്. ഒരു രൂപ പോലും അവരുടെ കൈയിൽ നിന്ന് ചിലവാക്കാൻ സമ്മതിച്ചില്ല.
അച്ചൻ: ശെരി.
എല്ലാം അറിഞ്ഞ ഭാവം കാണിക്കാതെ അച്ഛനും, ഒന്നും പറഞ്ഞതായി കാണിക്കാതെ അവനും അങ്ങ് നടന്നു. പക്ഷേ എനിക്ക് അറിയാമായിരുന്നു അച്ചൻ അറിയും എന്ന്. അതു സൂര്യ വഴി ആയാൽ എല്ലാം അറിയും. വേറെ ആരേലും വഴി ആണേൽ കുറച്ചു ഭാഗങ്ങൾ മിസ്സ് ആകും.
എല്ലാം കഴിഞ്ഞ് ഇപ്പൊ അഞ്ച് കൊല്ലം ആയി. അവളുടെ ഓർമകളും ആയി ഓരോന്നും ഓർത്തു ഞാൻ അങ്ങനെ നിന്നു. എന്നിൽ നിന്നും പറിച്ചു മാറ്റാൻ പറ്റാത്ത ഓർമകൾ.
.
.
.
.
തുടരും……………..