സന്തോഷത്തിൽ സ്വപ്ന മധുരം എടുക്കാൻ ആയി അടുക്കളയിലേക്കു പോയി. മിനിയും സ്വപ്നയുടെ കൂടെ അടുക്കളയിലേക്കു നടന്നു. ഉടുത്തിരിക്കുന്ന സാരിയുടെ പ്രൗഢിയിലും അണിഞ്ഞിരിക്കുന്ന സ്വർണത്തിന്റെ നിറവിലും മിനിതമ്പിയെ എല്ലാപേരും കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു. അടുക്കളയിൽ പ്ലേറ്റുകൾ എടുത്തതു വെയ്ക്കുന്ന സ്വപ്നയുടെ മറുപടിക്കു വേണ്ടി മിനി ഒരു ചോദ്യം എറിഞ്ഞിട്ടു.
ഇവിടെ ഒരു ജോലിക്കാരിയെ വെച്ച് കൂടെഎന്ന്. മറുപടി കേട്ട് മിനിക്ക് കുറച്ചു കൂടെ സന്തോഷം ആയി. കൃപ വീട്ടുകാര്യങ്ങൾ എല്ലാം ചെയ്യും പഠിക്കുന്നു എങ്കിലും അവൾ കണ്ടു അറിഞ്ഞു എന്നെ സഹായിക്കും അതുകൊണ്ടു ഇതുവരെ ഒരു ജോലികാരിയുടെ ആവശ്യം ഉണ്ടായിട്ടില്ല എന്നും സ്വപ്ന പറഞ്ഞു.
കുറച്ചു കൂടെ നല്ല സാരീ ചേച്ചിക്ക് ഉടുത്തു കൂടെ എന്ന മിനിയുടെ ചോദ്യം അത്ര സുഖകരം ആയിട്ടു സ്വപ്നക്കു തോന്നിയില്ല അതുമാത്രമല്ല തന്നെക്കാൾ പ്രായം കൂടുതൽ ഉള്ള മിനി തന്നെ ചേച്ചി എന്നുവിളിച്ചതു തന്റെ മറുപടി എന്താകും എന്ന് പ്രതീക്ഷിച്ചു കൊണ്ടാണ് എന്ന് മനസിലാക്കിയ സ്വപ്ന മറുപടി ഒരു ചിരിയിൽ ഒതുക്കി.
ചടങ്ങു കഴിഞ്ഞു എല്ലാപേരും പോയി കഴിഞ്ഞു. കൃപ ഹാപ്പി ആണെന്ന് കണ്ടു സ്വപ്നക്കും മനസ്സിലായി. ഒരുഅൾട്രാ ഫെമിനിസ്റ്റ് ചിന്താഗതികാരിയായ കൃപ ആദ്യമായാണ് ഒരു ചെക്കനോട് ഇഷ്ടം കാണിക്കുന്നേ അത് തന്നെ കല്യാണത്തിലേക്കു എത്തിയതും സ്വപ്നക്കു വിശ്വസിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല .
മനോജ് മരിക്കുന്നതിനു മുന്നേ തന്നെ അവളുടെ കയ്യിൽ ഏൽപിക്കുകയായിരുന്നു. അവൾ തന്റെ മകൾ അല്ലെന്നും മനോജിന്റെ ആദ്യ വിവാഹത്തിൽ ഉള്ളതാണെന്നുമുള്ള രഹസ്യം മറ്റുള്ളവർ അറിയരുതെന്നും സ്വപ്നക്കു നിർബന്ധമുണ്ട്. സ്പെഷ്യൽ ഫോഴ്സിൽ കമാൻഡർ ആയിരുന്ന മനോജ് കൃപയെ അങ്ങനെ ആണ് വളർത്തിയെ. jiu-jitsu വിൽ ബ്രൗൺ ബെൽറ്റ് ഉള്ള കൃപ കൂടെയുള്ളത് ഒരു ആണ് കൂടെ ഉള്ളതിനേക്കാളും സുരക്ഷിതത്വം തനിക്കു നൽകിയിരുന്നു എന്ന് അവൾക്കു അറിയാം.