ജീവ ആണെങ്കിൽ മനസ്സിൽ കാമം ഉണ്ട് ശരീരത്തിലേക്ക് ആവാഹിക്കുന്നില്ല അലോരൈക്കയിൽ പടർന്നിരുന്ന തണുപ്പിനെ പ്രതിരോധിക്കാനുള്ള എല്ലാം മുന്നിൽ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.
മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ തളർത്തുന്ന പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു സാഹചര്യം..!!
അവളെ പൂർണമായി മുന്നിൽ കിട്ടിയിട്ടും ഒന്നും ചെയ്യാൻ പറ്റാതെ ഒന്നിനോടും താൽപര്യം തോന്നാതെ ജീവ… അനഘയെ തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു.
സമയം കടന്നു പോയിക്കൊണ്ടിരുന്നു… നിമിഷങ്ങൾക്ക് പോലും വല്ലാത്ത പിഴച്ചിൽ അനുഭവപ്പെട്ടു.
” പെണ്ണേ… ”
ജീവാ ശബ്ദം താഴ്ത്തി അവളെ വിളിച്ചു.
അനഘയിൽ നിന്നും പ്രതികരണം ഒന്നുമുണ്ടായില്ല.
” എടി എന്താ ഒന്നും മിണ്ടാത്തത്.. ഒന്നും പറയാനില്ലേ…?? ”
അനഘ തല ഉയർത്തി ജീവയെ നോക്കി.
” നീ ആഗ്രഹിച്ചതെല്ലാം നടന്നില്ലേ ?? നിൻറെ ആഗ്രഹം പോലെ എന്നെ മുഴുവനായി കിട്ടിയില്ലേ എന്തിനാ താമസിക്കുന്നത് ഇതാ ഞാൻ…”
അവൾ രണ്ടു കൈകളും വിടർത്തിപ്പിടിച്ച് അവനു മുന്നിൽ പൂർണ്ണ പൂർണ്ണ സജ്ജയായി നിന്നു.
അവളുടെ കണ്ണുകളിലേക്ക് നോക്കാൻ പോലും ജീവ ആ സമയം ഭയപ്പെട്ടു.
” ജീവ എന്തിനായിരുന്നു എല്ലാം.. ഇത്രയും നാൾ നമ്മൾ അനുഭവിച്ചതെല്ലാം ഈ നിമിഷം എനിക്ക് തൊലി ഉരിയുന്ന പോലെ തോന്നുന്നു..!!
അവളുടെ ഇടതു കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ താഴേക്ക് താഴേക്ക് പുറപ്പെട്ടു.
” ഞാൻ മാത്രമാണൊ.. ?? തെറ്റുകാരൻ നിനക്ക് പങ്കില്ലേ.. ഇത് ഇത്രയും എത്തിച്ചതിൽ നിനക്ക് യാതൊരു പങ്കുമില്ലേ ?? ”
ജീവയും വിട്ടുകൊടുത്തില്ല അനഘ അവിടെ നിന്നും പതിയെ ചലിച്ച് ജനാലിക്കരികിലേക്ക് നടന്നു.
ജനാല തുറന്നു.. കോടമഞ്ഞ് പുതച്ചു കിടക്കുന്ന പുറത്തെ കാഴ്ചകളിലേക്ക് അവൾ ശ്രദ്ധ തിരിച്ചു.