അന്ന് രാത്രി…….
കാവിലെ കുളത്തിന് സമീപം…..
കണ്ണൻ മൂന്ന് തവണ മുങ്ങി നിവർന്നു…
കരയിൽ വന്ന് ചുവന്ന പട്ടുടുത്തു. ശരീരത്തിൽ ഭസ്മം പൂശി….
കാളിയമ്മയുടെ മുന്നിൽ ചെന്ന് തൊഴുതുനിന്നു…
അൽപനേരം കഴിഞ്ഞു കണ്ണൻ വിറക്കാൻ തുടങ്ങി…
കണ്ണുകൾ ചുവന്നു നാവ് പുറത്തേക്ക് നീണ്ടു…
ആരും കണ്ടാൽ പേടിച്ചു പോകും….
അച്ഛമ്മയും അച്ഛനും അമ്മയും തൊഴുകൈകളുമായി നിന്നു…
കണ്ണൻ കാളിയായി മാറിക്കഴിഞ്ഞിരുന്നു…
അവശയായി നിന്നിരുന്ന ഭദ്രയെ ഒന്ന് തറപ്പിച്ചു നോക്കി….
ഉടനെ ഭദ്ര വിറക്കാൻ തുടങ്ങി..
അവശയായി നിന്നിരുന്ന ഭദ്ര ഏതോ ശക്തിയിൽ സാക്ഷാൽ ഭദ്രയായി മാറി…
കാളിയും ഭദ്രയും സന്നിവേശിച്ചു…..
അവിടെ..”” ഭദ്രകാളി “”… രൂപം കൊണ്ടു…
കണ്ണനും ഭദ്രയും ഒരു ശരീരവും ഒരു മനസ്സുമായി നിന്ന് തുള്ളി….
കാവ് കുലുങ്ങി… ശക്തമായ കാറ്റ് വീശീ…
ആകാശത്ത് ഇടിയും മിന്നലും ഉണ്ടായി….
കാവിലെ ചിരാതുകൾ കാറ്റിലും മഴയിലും കെട്ടുപോയി..
കാളിയുടെ വിഗ്രഹത്തിന് മുന്നിലെ വലിയ പന്തം മാത്രം കെട്ടില്ല., അത് കൂടുതൽ ശക്തിയിൽ ആളികത്തി..
കാവിൽ പന്തത്തിന്റെ ചുവന്ന വെളിച്ചം മാത്രം…
കണ്ണനും ഭദ്രയും തുള്ളിക്കൊണ്ടിരുന്നു…
” ഭദ്രകാളി “”……
” അമ്മേ കാളി മഹാ മായേ “. അച്ഛമ്മ കണ്ണടച്ചു വിളിച്ചു…
കണ്ണൻ ഭദ്രയുടെ വസ്ത്രങ്ങൾ വലിച്ചൂരി മാറ്റി.. ഭദ്ര പൂർണനഗ്നയായി കണ്ണൻ ഒരു ചുവന്ന പട്ടെടുത്തു ഭദ്രയെ ഉടുപ്പിച്ചു….
കാവിന് കിഴക്ക് ഭാഗത്തുള്ള പാലമരത്തിനു മുന്നിലുള്ള നാഗരാജാവിന്റ തറയുടെ മുന്നിൽ രണ്ടുപേരും നിന്നു.