മൂളിക്കൊണ്ട് അവൾ വെള്ളവും ഗ്ലാസും ഒരു പ്ലേറ്റിൽ അച്ഛാറുമായി അവർക്കരിലേക്ക് വന്നു. രാജന്റെ കയ്യിലിരുന്ന മദ്യക്കുപ്പിയിൽ നിന്നും മുഷിപ്പിക്കുന്ന മണമുള്ള ധ്രാവകം നിരത്തി വച്ച ഗ്ലാസുകളിലേക്ക് ഒഴുകുന്നത് നോക്കി അവൾ ഹംസയുടെ തൊട്ടരികിൽ ഇരുന്നു.
ടേബിളിൽ വച്ചിരുന്ന മറ്റൊരു കുപ്പി എടുത്തു രാധിക പല്ലുകൾ കൊണ്ട് അതിന്റെ അടപ്പ് തുറക്കുന്നത് കുറേശെയായി വായിലേക്ക് കമിഴ്ത്തുന്നതും കണ്ട് സീനത്ത് അതിശയിച്ചു.
“സീനത്തിന് വേണ്ടേ?”
മറ്റൊരു കുപ്പിയുടെ അടപ്പ് തുറന്നു അവൾക്ക് നേരെ നീട്ടികൊണ്ട് രാധിക ചോദിച്ചപ്പോൾ അവൾ വേണ്ടെന്ന് തലയാട്ടി.
“ഇത് അവർ കുടിക്കുന്ന കള്ളല്ല… ബിയർ ആണ്. ടേസ്റ്റ് നോക്കാൻ എങ്കിലും കുറച്ചു കുടിക്കെടോ”
“കുടിച്ചോ സീനത്തേ… ഹംസ ഒന്നും പറയില്ല”
അവളെ അടിമുടി നോക്കി ഉഴിഞ്ഞുകൊണ്ട് രാജനത് പറഞ്ഞപ്പോൾ അവള് ചുണ്ട് കോട്ടി ഹംസയെ നോക്കി.
“കുടിച്ചോ പെണ്ണെ… ഇതൊക്കെ ഒരു രസമാ… അവൾ കുടിക്കുന്ന കണ്ടില്ലേ… അവൾക്ക് ഒന്നും പറ്റിയില്ലല്ലോ”
അവരോടൊപ്പം കൂടി ഹംസയും സീനത്തിനെ നിർബന്ധിച്ചപ്പോൾ, അവളുടെ പ്രിയതമന്റെ ഇഷ്ടം പോലെ അവളും സഹകരിക്കാൻ തന്നെ തീരുമാനിച്ചു. ഇഷ്ടമില്ലെങ്കിലും ഹംസയുടെ ഇഷ്ടം അവൾ മനസ്സാൽ വഹിച്ചുകൊണ്ട് രാധികയുടെ കയ്യിൽ നിന്നും കുപ്പി വാങ്ങി വായിലേക്ക് കമിഴ്ത്തി.
കുറച്ചു മാത്രം ബിയർ വായിലേക്ക് കമിഴ്ത്തി അവൾ തൊണ്ടയിലൂടെ പ്രയാസപ്പെട്ട് കുടിച്ചിറക്കി.