അവളോടുള്ള നീരസം അവന്റെ സംസാരത്തിൽ നിറഞ്ഞു നിന്നിരുന്നു. അത് മനസിലാവാതെ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു അഫ്സില.
“കുറച്ചു ചെക്ക് സൈൻ ചെയ്യാനുണ്ട്. ഇക്കാക്ക ഇങ്ങോട്ട് വരുന്നുണ്ടോ?”
“ഇല്ല… നീയൊരു കാര്യം ചെയ്യ്… അതുമായി ഇങ്ങോട്ട് വാ. ഞാനിവിടെ കാണും…”
“ശെരി. ഞാനിപ്പോ തന്നെ വരാം”
അവൻ അന്ന് രാത്രി കണ്ടതിനെ പറ്റി അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചുകൊണ്ട് അവൻ കാൾ കട്ട് ചെയ്തു.
ഹോസ്പിറ്റലിൽ എത്തിയ അഫ്സില കൊടുത്ത ചെക്കുകൾ സൈൻ ചെയ്ത് അവൻ അവളോട് സംസാരിക്കാൻ തുടങ്ങി.
“അഫ്സിക്ക് ഞാൻ തരുന്ന ശമ്പളം പോരാതെ വരുന്നുണ്ടോ?”
“അതെന്താ ഇക്കാക്ക അങ്ങനെ ചോദിച്ചത്? എനിക്ക് ആ കിട്ടുന്നത് തന്നെ കൂടുതലാ… വീട്ടിലിരിക്കാൻ വയ്യാത്ത കൊണ്ടാ ഞാൻ ജോലിക്ക് വരുന്നേ… അല്ലാതെ എനിക്കെന്തിനാ ഇക്കാക്ക കൊറേ പൈസ ഒക്കെ”
“അപ്പോ പിന്നെ നിന്റെ ഉപ്പാക്ക് പൈസ ഉണ്ടാക്കാൻ വേണ്ടിയാണോ നീ സ്വന്തം ശരീരം വിൽക്കാൻ നടക്കുന്നത്? കഴിഞ്ഞ രാത്രി നിന്നെ ആ കോലത്തിൽ കണ്ടപ്പോ സഹിച്ചില്ല. അതുകൊണ്ട് ചോദിച്ചതാ”
അഫ്സലിന്റെ ചോദ്യങ്ങൾ അഫ്സിലയെ തളർത്തി കളഞ്ഞിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ കണ്ണുനീർ കണ്ട് ഷഫീദ അഫ്സലിനെ തടഞ്ഞു.
“വേണ്ട കാക്കൂ… അവൾ… അവൾ കരയുന്നു. അവൾക്കെന്താ പറയാനുള്ളെ എന്ന് കേൾക്ക് ആദ്യം. കാരണമില്ലാതെ ഒരു പെണ്ണും കരയില്ല…”
“അത് തന്നെയല്ലേ ഞാനും ചോദിക്കുന്നത്… എന്തിനു വേണ്ടിയാ ഇങ്ങനെ പൈസക്ക് വേണ്ടി കിടന്ന് കൊടുത്തു ജീവിക്കുന്നെ എന്ന്… അവൾക്ക് പൈസ വേണമെങ്കിൽ എന്നോട് ചോദിക്കായിരുന്നില്ലേ… പക്ഷെ അവൾ ചെയ്തത് എന്താ? അതും സ്വന്തം ഉപ്പയുടെ അറിവോടെ”