രാധികയുടെ ശബ്ദത്തിൽ അവളുടെ കോപം എത്രത്തോളം ഉണ്ടെന്ന് ഹംസ മനസ്സിലാക്കി.
“ഇനി ആ അഫ്സൽ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ? രാജനെ അവൻ പൊക്കും… അത് തേനിയല്ല ഏത് പാതാളത്തിൽ പോയി ഒളിച്ചാലും. അയാളുടെ കൂടെ എന്നെയും കൂടെ കണ്ടിട്ട് വേണം അവനെ ഒതുക്കാൻ നടക്കുന്ന എന്നെ അവൻ ആദ്യം ഒതുക്കാൻ…”
“നിനക്കെന്താടി അവനോടിത്ര ദേഷ്യം?”
“എനിക്ക് ദേഷ്യം അവനോടല്ല… അവന്റെ തന്തയോടാ… ശെരിയാ… ഞാൻ പണം മോഷ്ടിച്ചിട്ടുണ്ട്… നിങ്ങൾക്ക് വേണ്ടിയാ ഞാൻ അത് ചെയ്തത്… പക്ഷെ അതിനയാൾ എന്നെ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നാണം കെടുത്തിയപ്പോ എനിക്കായാളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു… പക്ഷെ അതിനു മുന്നേ അയാളങ്ങു തീർന്നു… എന്നെ നാണം കെടുത്തി ഇറക്കി വിട്ടവന്റെ കുടുംബം ഞാൻ ഇല്ലാതാക്കും…”
തന്റെ മേലേക്ക് കിടന്ന് കോപം കൊണ്ട് വിറക്കുന്ന രാധികയുടെ മുഖം കണ്ട് ഹംസ ചെറുതായൊന്നു പേടിച്ചു. അവൾ രണ്ടും കല്പിച്ചാണ് ഇറങ്ങിയിരിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായിരുന്നു.
“ഇക്കാക്കാ… ഇങ്ങൾ ഇത്തയെയും കൊണ്ട് ഹോസ്പിറ്റലിൽ ആണെന്ന് ജോസേട്ടൻ പറഞ്ഞു?”
ബിനില കുളിക്കാൻ കയറിയ സമയം ഷഫീദയോടും സിനിയോടും സംസാരിച്ചിരിക്കുന്ന സമയം അഫ്സിലയുടെ കാൾ വന്ന് അവളോട് സംസാരിക്കുകയായിരുന്നു അഫ്സൽ.
“അഹ് അതെ…”
“എങ്ങനെയുണ്ട് ഇത്താക്ക് ഇപ്പോ? ഓക്കേ ആയോ?”
“ആയി വരുന്നു… നീ ചുമ്മാ വിളിച്ചതാണോ?”