“ദേ ഈ ഇരുന്നു ചിരിക്കുന്ന മുതലുണ്ടല്ലോ… നമ്മുടെ ചെക്കന്റെ വെപ്പാട്ടിയാ… എനിക്കും ഇഷ്ടാ കാക്കു ഇങ്ങനെ പാറി പറന്നു പൂവിലേ തേൻ കുടിക്കുന്നത്…”
സിനി ഷഫീദയുടെ ചുണ്ടുകളിലേക്ക് വിരൽ വച്ചു.
“മോള് ഇനി ബാക്കി പറയേണ്ട… അവൻ ഏതു പൂവിലെ തേൻ കുടിച്ചാലും എനിക്കും ഇഷ്ടാ… എന്നെ ഇഷ്ടമില്ലാത്ത ഒരുത്തന്റെ ഇഷ്ടത്തിന് ഇത്രയും കാലം ജീവിച്ച എനിക്ക് എന്നെ ഒത്തിരി സ്നേഹിക്കുന്ന ഒരാണിന്റെ ഇഷ്ടത്തിന് ജീവിക്കാൻ ഇഷ്ടമാ…”
ഷഫീദ മുഖം പൊക്കി സിനിയുടെ ചുണ്ടുകളിലേക്ക് ചുണ്ട് അടുപ്പിച്ചു. സിനിയുടെ കണ്ണുകളിൽ നോക്കികൊണ്ട് അവൾ ആ വിറക്കുന്ന ചുണ്ടുകളിൽ മുത്തം വച്ചു. ഷഫീദയുടെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ പതിഞ്ഞതും സിനി പകച്ചുപോയി… ഇന്നുവരെ അനുഭവിക്കാത്ത ഒരുതരം വികാരം അവളുടെയുള്ളിൽ നുരഞ്ഞു പൊങ്ങി.
“ഇനിയീ താലി ഞാൻ അഴിച്ചെടുക്കട്ടെ?”
ഒരു ചെറുപുഞ്ചിരിയോടെ സിനി ഷഫീദക്ക് എതിരെ തിരിഞ്ഞു ഇരുന്നുകൊണ്ട് മുടി മുന്നിലേക്ക് പിടിച്ചിട്ടു. അവളുടെ പിൻകഴുത്തു ഷഫീദക്ക് മുന്നിൽ കാണിച്ചു ഇരിക്കുന്ന സിനിയുടെ താലി പല്ലുകൾ കൂട്ടി കടിച്ചു കൊളുത്തഴിച്ചു.
“ഇത് ഇനി ചേച്ചിക്ക് വേണ്ട. ചേച്ചി ഇനി ആ വീട്ടിലേക്ക് പോവുകയും വേണ്ട…”
സിനിയുടെ കൈകളിലേക്ക് ഊരിയെടുത്ത താലി ഇട്ടുകൊണ്ട് ഷഫീദ പറഞ്ഞു. മനോജ് കഴുത്തിൽ അണിയിച്ച താലിയും താലി മാലയും കയ്യിൽ പിടിച്ചിരിക്കുന്ന സിനി ബിനിലയെ നോക്കി ചിരിച്ചു.
“പോണം പാത്തൂ… എനിക്കങ്ങോട്ട് തിരിച്ചു പോണം…”