ബിനിലയെയും സിനിയെയും തന്റെയൊപ്പം ഇരുത്തി അവരോട് സംസാരിക്കുകയായിരുന്ന ഷഫീദ സിനിയോട് ചോദിച്ചു.
ഒളിവിൽ പോയ രാജനെ കയ്യിൽ കിട്ടിയ വിവരം അഫ്സൽ വിളിച്ചു പറഞ്ഞതിന്റെ സന്തോഷത്തിൽ ആയിരുന്നു ബിനിലയും. തന്നെ ഉപദ്രവിച്ചു മതിയാവാതെ തന്നെ സംരക്ഷിച്ചു വരുന്നവന്റെ കുടുംബത്തിൽ കേറി അക്രമം കാണിച്ച രാജനോടുള്ള അവളുടെ വെറുപ്പ് ആ സന്തോഷത്തിൽ അവൾ ആസ്വദിക്കുകയായിരുന്നു.
“ഇഷ്ടാ പാത്തൂ… പക്ഷെ നിനക്ക് അത് ഇഷ്ടമാവില്ലെങ്കിൽ ഞാൻ അവനെ മറക്കും. മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ട് അവനെയെനിക്ക് വേണ്ട മോളെ…”
“എനിക്കിഷ്ടമല്ല…”
പെട്ടെന്നുള്ള ഷഫീദയുടെ മറുപടി സിനിയെ തളർത്തി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. വിതുമ്പൽ കടിച്ചമർത്തി അവൾ ഷഫീദയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.
“ചേച്ചി ഈ താലിയും കഴുത്തിൽ അണിഞ്ഞു കാക്കൂന്റെ കൂടെ ജീവിക്കുന്നത് എനിക്കിഷ്ടല്ല. അതുകൊണ്ട് ഈ താലി ഞാനിന്ന് ഊരി എടുക്കാൻ പോവാ”
“പാത്തൂ… അത്… മക്കളുടെ അച്ഛൻ അല്ലെ…”
“ശ്രീകുട്ടിയും നന്ദൂട്ടിയും ഇനിയങ്ങോട്ട് കാക്കൂന്റെ മക്കളാ… പക്ഷെ അതിനു മുൻപ് ചേച്ചി അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്”
ഷഫീദ പറയാൻ പോകുന്ന അവൾ അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന സംശയത്തോടെ സിനി അവളെ നോക്കി.
“ഞാനിന്ന് വരെ കാക്കൂനോട് ഒന്നിനും എതിര് പറഞ്ഞിട്ടില്ല. കാക്കൂന് വേറെയും ബന്ധങ്ങൾ ഉണ്ട്. എനിക്കതൊക്കെ ഇഷ്ടവുമാണ്.”
ഷഫീദ സിനിയുടെ മേലേക്ക് ചാഞ്ഞു. അവളുടെ കാലുകൾ മടിയിൽ വച്ചു തിരുമ്മുന്ന ബിനില ചിരിയോടെ രണ്ട് പേരെയും നോക്കി.