“എന്ത് പറ്റി ഇക്കാ? എന്താ പ്രശ്നം?”
ഹമീദ് അയാളോട് പറഞ്ഞ കാര്യങ്ങൾ രാധികയെ പറഞ്ഞു കേൾപ്പിച്ചപ്പോൾ അവളും ചെറുതായി പേടിച്ചു.
“ഇനിയിപ്പോ എന്ത് ചെയ്യും?”
“തല്കാലം ഞാനിവിടുന്നു മാറി നിൽക്കട്ടെ… ബാക്കി അയാൾ നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്”
“രാഖിയെ അങ്ങോട്ട് വിടണ്ടേ?”
“വേണം…”
“പക്ഷെ പൈസ കിട്ടാതെ അവൾ പോകുമെന്ന് തോന്നുന്നില്ല. സ്വന്തം തള്ളയെ രക്ഷിക്കാൻ ആണെങ്കിലും അവൾക്ക് പൈസ കിട്ടണം”
“അത് ഞാൻ കൊടുത്തോളം… നീയവളെ വിളിച്ചു കാര്യം പറഞ്ഞേക്ക്”
രാധിക അപ്പോൾ തന്നെ മകളെ വിളിച്ചു പറയുകയും ചെയ്തു.
“പതിനായിരം രൂപ കിട്ടാതെ ഞാൻ പോവില്ല”
അതായിരുന്നു രാഖിയുടെ മറുപടി. എല്ലാം ഉറപ്പ് നൽകി രാധിക അവളെക്കൊണ്ട് സമ്മതിപ്പിച്ചു.
കാമുകൻ ജയിലിൽ പോകുന്നതിൽ കൂടുതൽ അവളെ അലട്ടിയത് അഫ്സലിനെ ഒതുക്കാൻ പറ്റിയ ഒരുത്തനെ വേറെ കിട്ടില്ലെന്ന ടെൻഷൻ ആയിരുന്നു.
“ഇക്ക എങ്ങോട്ടാ പോകുന്നെ?”
“അറിയില്ലെടി… നോക്കട്ടെ… ഞാൻ ഇറങ്ങുവാ… എന്റെ നമ്പറിൽ വിളിക്കണ്ട. പുതിയ സിം എടുത്തു വിളിക്കാം ഞാൻ”
ഹംസ വീട്ടിൽ നിന്ന് ഇറങ്ങിയിട്ടും രാധികയുടെ ഉള്ളിലെ ടെൻഷൻ മാറിയില്ല. ഹംസ കൂടെ ഒളിവിൽ പോയപ്പോൾ അവളുടെ എല്ലാ പ്ലാനുകളും തകരുന്ന പോലെ തോന്നി അവൾക്ക്. അഫ്സലിനെ ഒതുക്കാൻ പുതിയ വഴികൾ തേടി തുടങ്ങിയിരുന്നു അവൾ…
ഉറക്കം വിട്ടേഴുന്നേറ്റ നിമ്മി അടുത്തു കിടക്കുന്ന അപ്പുവിനെ നോക്കി ചിരിച്ചു.