“ഇല്ല ഇക്കാക്കാ.. വിശ്വനാഥൻ എന്ന പേരല്ലാതെ മറ്റൊന്നും ഉമ്മ എന്നോട് പറഞ്ഞിട്ടില്ല”
“മ്മ്മ്…”
ഹംസയുടെ കൂട്ടുകാരൻ രാജൻ തന്റെ പഴയ ഭർത്താവ് രാജൻ ആണെന്ന ഉറപ്പുണ്ടായിരുന്ന ബിനിലയുടെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു. കണ്ണുനീരിനു പകരം അവളുടെ കണ്ണുകളിൽ കോപത്തിന്റെ തീജ്വാലയാണ് പ്രത്യക്ഷപെട്ടത്. ഹംസയുടെ കൂട്ടുകാരൻ രാജനെ അഫ്സലിന് മനസ്സിലായെങ്കിലും രാധിക ആരാണെന്നു അവനു മനസ്സിലായില്ല.
“ഇക്കാക്കാ… എന്നോട് വെറുപ്പ് കാണിക്കല്ലേ… ഇക്കാക്കാന്റെ കടയിൽ ഇരിക്കുന്ന സമയം മാത്രമാ ഞാൻ സന്തോഷിക്കുന്ന സമയം…”
അഫ്സലിന്റെ കാൽക്കലേക്ക് വീണു കരയുന്ന അഫ്സിലയെ അവൻ പിടിച്ചെഴുന്നേൽപ്പിച്ചു. അവളെ തലയിൽ തലോടി അശ്വസിപ്പിച്ചു.
“നിനക്ക് എന്നോടൊരു വാക്ക് പറയായിരുന്നില്ലേ അഫ്സീ…”
“എനിക്കായാളെ പേടിയാ ഇക്കാക്കാ… എന്നെ രക്ഷിക്കാൻ നോക്കിയാൽ ഇക്കാക്കയെയും അയാള് കൊല്ലും…”
“ഇക്കാക്കാ.. ഞാൻ കടയിലേക്ക് പോട്ടെ… കൊറേ ജോലി ബാക്കിയുണ്ട് അവിടെ”
“കാക്കൂ…”
വാതിൽപടികൾ കടന്നു പുറത്തേക്ക് ഇറങ്ങുന്ന അഫ്സിലയെ കണ്ട് ഷഫീദ അഫ്സലിനെ ദയനീയമായി വിളിച്ചു.
“ആ പാവത്തിനെ ഇനിയും അയാളോടൊപ്പം വിടാൻ ആണോ കാക്കൂ?”
“അതേടാ… അവളെ അയാളോടൊപ്പം വിട്ടാൽ ആ നാറി അവളെ ഇനിയും കൊണ്ടുപോയി വിൽക്കും…”
ഷഫീദയോടൊപ്പം സിനിയും പറഞ്ഞപ്പോൾ അഫ്സൽ അവർക്കുള്ള മറുപടി ഒരു ചിരിയിൽ ഒതുക്കി.
“അവളെയിനി ആ നാറിക്ക് കിട്ടില്ല.”