വിശ്വനാഥൻ ആത്മഹത്യ ചെയ്തെന്നു ഹംസ വന്നു പറഞ്ഞപ്പോൾ സീനത്ത് തലകറങ്ങി വീണത് കണ്ട് മൂന്ന് വയസ്സുകാരി അഫ്സില പേടിച്ചു കരഞ്ഞു. ബോധം വരുമ്പോൾ തന്റെയടുത്തിരുന്നു കരയുന്ന മകളെ ചേർത്ത് പിടിച്ചവൾ വിതുമ്പി കരഞ്ഞു.
ഇതിനിടയിൽ രാധികയും ഗർഭിണിയായി. ബിജു നാട്ടിൽ വന്ന സമയം ആയതുകൊണ്ട് കുഞ്ഞിന്റെ അച്ഛൻ താൻ ആണെന്നതിൽ ബിജുവിന് സംശയം ലവലേശം ഇല്ലെങ്കിലും രാധികക്ക് അത് അവന്റേത് അല്ലെന്ന് ഉറപ്പിച്ചു പറയാൻ കഴിഞ്ഞു.
പക്ഷെ താൻ ജന്മം നൽകിയ കുഞ്ഞിന്റെ അച്ഛൻ ഹംസയാണോ രാജനാണോ മറ്റു വല്ലവരും ആണോ എന്ന് അവൾക്ക് തന്നെ ഉറപ്പിക്കാൻ കഴിഞ്ഞില്ല.
വിശ്വനാഥനൊപ്പം പലവട്ടം വന്നിട്ടുള്ള അയാളുടെ മറ്റൊരു വീട്ടിലേക്ക് സീനത്തിനെയും കൊണ്ട് ഹംസ താമസം മാറിയപ്പോൾ ആണ് തന്റെ വിശ്വേട്ടനെ ഭീഷണിപ്പെടുത്തിയും പേടിപ്പിച്ചും ഹംസ അയാളിൽ നിന്നും പലതും മേടിച്ചെടുത്തിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായത്.
അഫ്സിലയുടെ ജനന ശേഷം സീനത്ത് ഹംസയോട് അവളുടെ എതിർപ്പുകൾ അറിയിച്ചു തുടങ്ങി. ആണുങ്ങൾക്ക് മുന്നിൽ തുണിയാഴിക്കാൻ ഇനി തന്നെ കിട്ടില്ലെന്ന് വാശിപിടിക്കുന്ന സീനത്തിനെ തല്ലിച്ചതച്ചു സമ്മതിപ്പിക്കുന്നത് കണ്ടാണ് അഫ്സില വളർന്നത്.
ഉമ്മയെ അന്യർക്ക് കാഴ്ച വെക്കുന്ന ഉപ്പയെ അവൾ വെറുത്തു.
അഫ്സിലയുടെ പതിനാറാം വയസ്സിലാണ് സീനത്ത് മരിക്കുന്നത്. ഹംസയോട് എതിർപ്പ് പ്രകടിപ്പിച്ചു നിന്ന സീനത്തിനെ അയാൾ വിഷം കൊടുത്തു കൊല്ലുന്നത് നേരിട്ട് കണ്ട ആ കൗമാരക്കാരി കരഞ്ഞു പറഞ്ഞത് കേൾക്കാതെ വിശ്വനാഥനെ ഭീഷണിപ്പെടുത്തി സ്വന്തമാക്കി ഹംസയും രാധികയും കൂടെ അനുഭവിച്ചു വന്ന സ്വത്തുക്കൾ മുഴുവൻ വിറ്റ് തുലച്ചു കിട്ടിയ പണം കൊണ്ട് സ്വാധീനം ചെലുത്തിയ ഹംസയെ പോലീസുകാർ തന്നെ രക്ഷിച്ചെടുത്തു.