✍️✍️✍️
മാർട്ടിൻ വേഗം തന്നെ തോട്ടത്തിൽ നിന്നിറങ്ങി വന്നു. സണ്ണി അവനേയും കൊണ്ട് തോട്ടത്തിലെ ഷെഡിലേക്ക് പോയി.
രണ്ടാളും വിശേഷങ്ങളൊക്ക പറഞ്ഞിരുന്നു. മാർട്ടിനും കരാട്ടെയും, കളരിപ്പയറ്റുമൊക്കെ പഠിച്ചതാണ്. സണ്ണിയുടെ കട്ടക്ക് നിൽക്കും അവന്റെ ബോഡിയും. അവന്റെ ഭാര്യയിപ്പോ നാല് മാസം ഗർഭിയാണ്.
മാർട്ടിൻ ഇവിടെയുള്ളത് സണ്ണിക്ക് വലിയ സഹായമായി. അവിടുത്തെ എല്ലാ കാര്യങ്ങളും അവൻ സണ്ണിക്ക് പറഞ്ഞ് കൊടുത്തു. ടാപ്പിംഗിന് നാല് പേരുണ്ട്. നാലഞ്ചാളുകൾ തോട്ടത്തിൽ എന്തെങ്കിലും പണിയുമായി എന്നുമുണ്ടാവും.. ഇന്ന് പിന്നെ തേങ്ങയിടുന്നത് കൊണ്ട് പത്ത് പതിനഞ്ച് പേരുണ്ട്…
ആർക്കും ഭക്ഷണമൊന്നും വേണ്ട. രണ്ട് മണി വരെ മാത്രമേ പണിയുള്ളൂ.. പത്ത് മണിക്ക് കഴിക്കാനുള്ളത് എല്ലാരും വീട്ടിൽ നിന്ന് കൊണ്ടുവരും.. മാസത്തിൽ നല്ലൊരു തുക ഇവിടുന്ന് വരുമാനമുണ്ട്…
ചന്ദ്രേട്ടൻ ആളൊരു കള്ളനാണെന്നും മാർട്ടിൻ പറഞ്ഞു. അയാളുടെ പല തട്ടിപ്പുകളും അവനറിയാം. ഇവിടെ നിന്നും നല്ലൊരു സമ്പാദ്യം അയാളുണ്ടാക്കിയിട്ടുണ്ട്..അയാളെ മാറ്റിയത് അയാൾക്ക് സഹിക്കാനാവില്ലെന്നും, സൂക്ഷിക്കണമെന്നും മാർട്ടിൻ,സണ്ണിയോട് പറഞ്ഞു .
സണ്ണി എല്ലാറ്റിനും ചിരിച്ചതേയുള്ളൂ.
“എനിക്ക് സന്തോഷമായെടാ.. നീ രക്ഷപ്പെട്ടല്ലോ… എനിക്കറിയായിരുന്നു നീ നല്ല നിലയിലെത്തുമെന്ന്… നിന്റെ മനസ് നല്ലതാ… ഏതായാലും ഒരു മുതലാളിയുടെ തലയെടുപ്പുണ്ടിപ്പോ… ഭാര്യയെന്ത് പറയുന്നു….?”
മാർട്ടിൻ സന്തോഷത്തോടെ ചോദിച്ചു.
“സുഖമായി പോകുന്നെടാ… നാല് ദിവസമല്ലേ ആയുള്ളൂ…ജീവിച്ച് തുടങ്ങുന്നേ ഉള്ളൂ…
നിന്റെ പണി കഴിഞ്ഞോ… ?
എങ്കി നമുക്ക് വീട്ടിലേക്ക് പോകാരുന്നു.. നിനക്കവളേയൊന്ന് പരിചയപ്പെടുകയും ചെയ്യാം…”