സണ്ണി കഴുത്തിലെ പിടിവിട്ട് തിരിഞ്ഞ് നോക്കാതെ തോട്ടത്തിലേക്ക് കയറിപ്പോയി..
ചന്ദ്രന്റെ കണ്ണുകൾ പുറത്തേക്ക് തള്ളിയിരുന്നു. കുറച്ച് നേരംകൂടി കഴിഞ്ഞിരുന്നേൽ താൻ ചത്തേനെ..
ചന്ദ്രൻ ശരിക്കും ഞെട്ടിയിരുന്നു. അതിലേറെ പേടിച്ചിരുന്നു. അവൻ തന്റെ കൊരവള്ളിക്ക് പിടിക്കുമെന്നൊന്നും കരുതിയില്ല. ഉടുമ്പ് പിടിച്ചത് പോലെയാണവൻ പിടിച്ചത്.
അവൻ കരുത്തനാണ്. ധൈര്യശാലിയും.. അവനോട് കളിക്കുന്നത് സൂക്ഷിച്ച് വേണം..
എന്ന് കരുതി അവനെ വാഴാനനുവദിച്ച് കൂട… നേരിട്ട് മുട്ടാൻ കഴിയില്ലെങ്കിൽ ചതിയിലൂടെ അവന്റെ പത്തി നോക്കി അടിക്കണം..
അവനിവിടെ ഉണ്ടായാൽ തനിക്ക് നഷ്ടം പലതാണ്.. സാമ്പത്തിക നഷ്ടം തന്നെ പ്രധാനപ്പെട്ടത്.. അത് പോലെത്തന്നെയാണ് ബെറ്റിയും.. അവളേയും നഷ്ടപ്പെടുത്തിക്കൂട…
പിന്നെയാ ഇളം കരിക്ക്… പുളച്ച് മദിച്ച് അവൾ മുന്നിലൂടെ നടക്കുമ്പോ ഒരു പാട് കൊതിച്ചതാണ്… തനിക്കത് കിട്ടിയേ പറ്റൂ…താനാഗ്രഹിച്ചതെല്ലാം തനിക്ക് നേടണം.
അതിവനെ കൊന്നിട്ടാണേൽ അങ്ങിനെ.
പക്ഷേ, സൂക്ഷിക്കണം… ശരിക്ക് ചിന്തിക്കണം…. അവനെന്തേലും പറ്റിയാ തന്നെത്തന്നെയാകും എല്ലാവരും സംശയിക്കുക..
ഒരു സംശയത്തിനും ഇട നൽകാതെ കാര്യം നടത്തണം. എന്തിനും തന്റെ കൂടെ ബെറ്റിയുണ്ടാവും. അവളെ മുന്നിൽ നിർത്തി വേണം കളിക്കാൻ.. അഥവാ പാളിയാലും എല്ലാം അവളുടെ തലയിൽ വീഴണം..
നോക്കാം..,..വഴി കാണാം…
പക്ഷേ ഇന്ന് തന്നെ അവനോട് ഇങ്ങിനെയൊന്നും പെരുമാറരുതായിരുന്നു എന്നിപ്പോ ചന്ദ്രന് തോന്നി.
നല്ല സൗഹാർദ്ദത്തിൽ നിന്നാ മതിയായിരുന്നു. അവസരം വരുമ്പോ എന്തേലും ചെയ്യാരുന്നു.. വെറുതേ അവനെ ശത്രുവാക്കി… ആ… ഇനി പറഞ്ഞിട്ട് കാര്യമില്ല.