“എനിക്കിവിടെയാടാ കുറെ നാളായിട്ട് പണി… നീ മുതലാളിയുടെ മകളെ കെട്ടിയതൊക്കെ ഞാനറിഞ്ഞിരുന്നു.. എനിക്ക് സന്തോഷമായെടാ… ഞാനേ മരം വെട്ടിയിട്ടിട്ട് പോന്നതാ… പാലെടുക്കാറായി… അത് കഴിഞ്ഞിട്ട് നമുക്ക് കാണാം…”
മാർട്ടിൽ മുകളിലെ തോട്ടത്തിലേക്ക് പോയി. മറ്റുള്ളവരും അവരുടെ പണിയിലേക്ക് തിരിഞ്ഞു.
ബൈക്കിൽ ചാരി നിന്ന് ചന്ദ്രേട്ടൻ തന്നെ കൈമാടി വിളിക്കുന്നത് കണ്ട് സണ്ണി അയാൾക്കടുത്തേക്ക് ചെന്നു.
അവനടുത്തെത്തയതും അയാൾ ഒരു സിഗററ്റ് കൂടിയെടുത്ത് കത്തിച്ചു.ആഞ്ഞ് വലിച്ച് പുകയൂതിപ്പറത്തി അയാൾ സണ്ണിയുടെ മുഖത്തേക്ക് നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.
“നീയെങ്ങിനാടാ ചെക്കാ ആ സുന്ദരിക്കോതയെ വളച്ചേ… ?
നീയൊരു ഭാഗ്യവാൻ തന്നെ മോനേ… അസലൊരു വെണ്ണക്കട്ടിയേയല്ലേ അടിച്ചെടുത്തത്… പോരാത്തതിന് ഇക്കണ്ട സ്വത്തും.. നിന്റെ സമയം തന്നെ മോനേ….”
സണ്ണിക്ക് പെരുവിരലിൽ നിന്ന് ഒരു തരിപ്പ് അരിച്ച് കയറി. ക്ഷോഭമടക്കാനായി ഇരു മുഷ്ടികളും ചുരുട്ടിപ്പിടിച്ചു. അവന്റെ രക്തം തിളക്കുന്നുണ്ടായിരുന്നു.
“ഞാനൊരു പാട് കൊതിച്ചതാടാ അവളെ… അപ്പഴേക്കും അവള് നിന്റെ തോളിൽ തൂങ്ങിയില്ലേ… എന്നാലും സാരമില്ല.. കൊതിച്ചതൊക്കെയും ചന്ദ്രൻ നേടിയിട്ടുണ്ട്… ഇതും ചന്ദ്രൻ നടത്തും… അവളേയും,ഈ സ്വത്തും നിന്നോട് ഞാൻ തീറ്റിക്കില്ലെടാ…”
സണ്ണി തോട്ടത്തിലേക്ക് നോക്കി. എല്ലാരും പണിയിലാണ്.ഇങ്ങോട്ടാരും ശ്രദ്ധിക്കുന്നില്ല..
അവൻ പതിയെ ചന്ദ്രന്റെ അടുത്തേക്ക് നിന്നു. പിന്നെ അവന്റെ കഴുത്തിലൊരു പിടുത്തം.
“ചെറ്റേ… ഇനി നീ നിന്റെയീ പുഴുത്ത നാവ് കൊണ്ട് എന്തേലും പറഞ്ഞാ ആ നാവ് ഞാൻ അരിഞ്ഞ് താഴെയിടും.. കേട്ടോടാ നായേ… എന്റെ ഭാര്യയെ പറ്റിയാ നീ വേണ്ടാതീനം പറഞ്ഞേ.. സണ്ണിയുടെ സ്വഭാവത്തിന് നിയിപ്പോ ചോര തുപ്പിയേനെ… ഇത്തവണത്തേക്ക്… ഇത്തവണത്തേക്ക് മാത്രം ഞാൻ ക്ഷമിച്ചു… ഇനിയീ മാതിരി വർത്താനം പറഞ്ഞ് എന്റടുത്ത് വന്നാ പിന്നെ നീ ഇഴഞ്ഞാവും വീട്ടിൽ പോവുക… കേട്ടോടാ മൈരേ…”